Skip to content

ആദ്യ ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക 286 ന് പുറത്ത് 

ഫ്രീഡം സീരീസിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സൗത്ത് ആഫ്രിക്കക് ബാറ്റിങ് തകർച്ച . ടോസ് നേടി ബാറ്റിങ്‌ തിരഞ്ഞെടുത്ത സൗത്താഫ്രിക്ക 286 ന് ഓൾ ഔട്ട് ആയി . 4 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ ആണ് സൗത്താഫ്രിക്കയെ തകർത്തത് . 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക തകർച്ചയോടെയാണ് തുടങ്ങിയത്. 12 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ട്ടമായി . തുടർന്ന് ക്രീസിൽ എത്തിയ എബി ഡിവില്ലിയേഴ്സ് – ഫാഫ് കൂട്ടുകെട്ടാണ് സൗത്താഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . എ ബി ഡിവില്ലിയേഴ്സ് 65 റൺസ് നേടി . ഫാഫ് 65 ഉം ഡി കോക് 43 ഉം റൺസ് നേടി . വാലറ്റത്തിന്റെ മികച്ച പ്രകടനവും സൗത്താഫ്രിക്കക്ക് തുണയായി .