Skip to content

അടിക്ക് തിരിച്ചടി നൽകി സൗത്താഫ്രിക്ക ആവേശം നിറച്ച് ആദ്യ ദിനം 

ഫ്രീഡം സീരീസിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച . ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 28 എന്ന നിലയിലാണ് . 5 റൺസ് നേടിയ പുജാരയും റൺ ഒന്നും എടുക്കാതെ രോഹിത് ശർമയും ആണ് ക്രീസിൽ . 

നേരത്തെ ഒന്നാം ഇന്നിങ്സിൽ സൗത്താഫ്രിക്ക 286 ന് ഓൾ ഔട്ട് ആയിരുന്നു . 4 വിക്കറ്റ് എടുത്ത ഭുവനേശ്വർ കുമാർ ആണ് സൗത്താഫ്രിക്കയെ ചുരുക്കി കെട്ടിയത് . 12 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ട്ടമായ സൗത്താഫ്രിക്കയെ 65 റൺസ് എടുത്ത എബി ഡിവില്ലിയേഴ്സും 62 റൺസ് എടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ചേർന്നാണ് മികച്ച സ്കോർ നൽകിയത് . ഡീകോക് 43 റൺസ്2 എടുത്തു . 

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് മുരളി വിജയ് , ധവാൻ , കോഹ്ലി എന്നിവരുടെ വിക്കറ്റ് ആണ് നഷ്ട്ടമായത് . സ്റ്റെയ്‌നും മോർക്കലും ഫിലാൻഡറും ഓരോ വിക്കറ്റ് വീതം നേടി . 
ആദ്യ ദിനം പിറന്ന കണക്കുകൾ  

ടെസ്റ്റിൽ എബി ഡിവില്ലിയേഴ്സ് ഏറ്റവും കൂടുതൽ റൺസ് നേടിയ വേദികൾ 

1182 Cape Town (18*)

1157 Centurion (13)

747 Durban (10)

689 Johannesburg (11)

437 Port Elizabeth (7)

സൗത്താഫ്രിക്കയിലേ ആദ്യ മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബൗളർമാർ 


6/138 R Jadeja, Durban, 2013

5/40 S Sreesanth, Joburg, 2006

5/60 V Prasad, Durban, 1996

4/87 B Kumar, Cape Town, 2018

100 ക്യാച്ചുകൾ നേടിയ സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർമാർ 

530 M Boucher

150 D Richardson

125 John Waite

100 Q de Kock 

കഴിഞ്ഞ 10 വർഷത്തിൽ ഇതാദ്യമായാണ് 4 ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ഓരോ വിക്കറ്റ് നേടുന്നത് 

സൗത്താഫ്രിക്കക്കെതിരെ അരങ്ങേറുന്ന ഏഴാമത്തെ ഇന്ത്യൻ പ്ലേയർ ആണ്  ബുംറ 

ഇതു പത്താം തവണയാണ് ഇന്ത്യ വിദേശത്തു ഒരു ടീമിനെ ആദ്യ ദിനം ഓൾ ഔട്ട് ആക്കുന്നത് 



ടെസ്റ്റിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയവരുടെ ലിസ്റ്റിൽ സ്റ്റെയ്‌ൻ പത്താം സ്ഥാനത്തെത്തി 

2013 ന് ശേഷം ആദ്യമായാണ് ഫാഫ് എബി ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് 50 കടക്കുന്നകുത്