Skip to content

ധോണിയെയും റെയ്നയും നിലനിർത്തി ചെന്നൈ ഗംഭീറിനെ കൊൽക്കത്ത കൈവിട്ടു 

ഐപിൽ 2018 ൽ ടീമുകൾ നിലനിർത്തുന്ന കളിക്കാരെ പ്രഖ്യാപിച്ചു . 18 കളിക്കാരെ ടീമുകൾ നിലനിർത്തി മുംബൈ ചെന്നൈ ബംഗ്ലൂർ ഡൽഹി എന്നീ ടീമുകൾ 3 കളിക്കാരെ വീതം നിലനിർത്തിയപ്പോൾ കൊൽക്കത്ത Srh ടീമുകൾ 2 കളിക്കാരെ വീതം നിലനിർത്തി . രാജസ്ഥാനും പഞ്ചാബും ഓരോ കളിക്കാരെയും നിലനിർത്തി .

ചെന്നൈ സൂപ്പർ കിങ്‌സ്  


3 കളിക്കാരെയാണ് 2 വർഷത്തിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ നിലനിർത്തിയത് . ക്യാപ്റ്റൻ ധോണിയെയും റെയ്നയെയും ജഡേജയേയും ചെന്നൈ നിലനിർത്തി 

മുംബൈ ഇന്ത്യൻസ്


3 കളിക്കാരെ തന്നെയാണ് മുംബൈയും നിലനിർത്തിയത് . ക്യാപ്റ്റൻ രോഹിതിനെയും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെയും ബുംറയെയും മുംബൈ നിലനിർത്തി . 

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് 


ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും സൗത്ത് ആഫ്രിക്കൻ സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സിനെയും ബംഗ്ലൂർ നിലനിർത്തി. സർഫറാസ് ഖാൻ ആണ് ബാംഗ്ലൂർ നിലനിർത്തിയ മൂന്നാമത്തെ താരം 

ഡൽഹി ഡെയർ ഡെവിൾസ് 


3 കളിക്കാരെയാണ് ഡൽഹി നിലനിർത്തിയത് . സൗത്ത് ആഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ് , റിഷാബ് പന്ത് , സ്രേയസ് അയ്യർ എന്നിവരാണ് 3 കളിക്കാർ 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 

2 കളിക്കാരെയാണ് കൊൽക്കത്ത നിലനിർത്തിയത് . ഓൾ റൗണ്ടർ റസ്സൽ സ്പിന്നർ നറൈൻ എന്നിവരെ ആണ് കൊൽക്കത്ത നിലനിർത്തിയത് . 

രാജസ്‌ഥാൻ റോയൽസ് 


2 വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന രാജസ്ഥാൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ മാത്രമാണ് നിലനിർത്തിയത് . 

സൺറൈസെർസ് ഹൈദരാബാദ് 


ക്യാപ്റ്റൻ ഡേവിഡ് വാർണർ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ എന്നിവരെയാണ് ഹൈദരാബാദ് നിലനിർത്തിയത് . 

കിങ്‌സ് ഇലവൻ പഞ്ചാബ് 


ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേലിനെ മാത്രമാണ് പഞ്ചാബ് നിലനിർത്തിയത് .