Skip to content

മുത്തയ്യ മുരളീധരന്റെ വാക്കുകൾ ആർസിബി ചെവികൊണ്ടോ?! ശ്രീലങ്കൻ താരത്തെ നോട്ടമിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

അടുത്തിടെ അവസാനിച്ച ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ ശ്രീലങ്ക 2-1 പരമ്പര നേടിയിരുന്നു. ഏകദിന പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ വൻ തിരിച്ചു വരവാണ് ശ്രീലങ്ക നടത്തിയത്. ശ്രീലങ്കയുടെ വിജയത്തിൽ ചുക്കാൻ പിടിച്ചത് യുവ സ്പിൻ ബൗളർ വാനിന്ദു ഹസരംഗയായിരുന്നു.

പരമ്പര നേടാൻ നിർണായകമായ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 81 റൺസിന് ചുരുട്ടി കെട്ടാൻ സഹായിച്ചത് ഹസരംഗയുടെ പ്രകടനമായിരുന്നു. ഹസരംഗയ്ക്ക് മുന്നിൽ ഇന്ത്യയുടെ യുവനിര മുട്ട് മടക്കിയപ്പോൾ 4 ഓവറിൽ വെറും 9 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. 3 മത്സരങ്ങളിൽ നിന്നായി 67 റൺസ് മാത്രം വിട്ടുനൽകി 7 വിക്കറ്റ് വീഴ്ത്തിയ ഹസരംഗ തന്നെയായിരുന്നു മാൻ ഓഫ് ദ സീരീസും.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹസരംഗയുടെ പ്രകടനം ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസുകളുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ പ്രീമിയർ ലീഗ് 2021ന്റെ രണ്ടാം ഘട്ടത്തിൽ ആദം സാംപയ്ക്ക് പകരക്കാരനായി വാനിന്ദു ഹസാരംഗയെ പരിഗണിക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബിസിസിഐയെ സമീപിച്ചിരിക്കിക്കുകയാണ്.

നേരെത്തെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് പിന്നാലെ വാനിന്ദു ഹസരംഗയെ പ്രശംസിച്ച് മുൻ ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ രംഗത്തെത്തിയിരുന്നു. ഐ‌പി‌എൽ ഫ്രാഞ്ചൈസികൾ ഹസരംഗയെ പരിഗണിക്കണമെന്നും അവസരം ലഭിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്ഥിര സാന്നിധ്യമായി വാനിന്ദു ഹസരംഗ മാറുമെന്ന് മുത്തയ്യ മുരളീധരൻ പറഞ്ഞിരുന്നു.

https://twitter.com/mufaddal_vohra/status/1421092237039996930?s=20

” ഐ‌പി‌എൽ ഫ്രാഞ്ചൈസികൾ ഹസരംഗയെ പരിഗണിക്കണം. പക്ഷെ ഒരു പ്രാദേശിക സ്പിന്നറെ പോലെ എളുപ്പമാകില്ല ഒരു വിദേശ സ്പിന്നറുടെ ഐപിഎൽ ടീമിലേക്കുള്ള വരവ്. ഫ്രാഞ്ചൈസികൾ അവനെ വാങ്ങും, പക്ഷേ അവനെ കളിപ്പിക്കുന്നത് എളുപ്പമല്ലാത്ത കാര്യമാണ്. കാരണം ചില ഫ്രാഞ്ചൈസികൾ വിദേശ സ്പിന്നർമാരേക്കാൾ ഇന്ത്യൻ സ്പിന്നർമാരെയാണ് നോക്കുന്നത്. ഒരു മത്സരമോ രണ്ടോ ലഭിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്താൽ, അവൻ ഒരു സ്ഥിര കളിക്കാരനായി മാറും.” – മുത്തയ്യ മുരളീധരൻ അഭിമുഖത്തിൽ പറഞ്ഞു.