Skip to content

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വനേട്ടത്തിൽ അയർലൻഡ് ബാറ്റ്സ്മാൻ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി അയർലൻഡ് താരം സിമി സിങ്. മത്സരത്തിൽ അയർലൻഡ് പരാജയപെട്ടുവെങ്കിലും ഈ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ അയർലൻഡ് താരം.

347 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവേ 92 ന് 6 എന്ന നിലയിൽ എട്ടാം നമ്പർ ബാറ്റ്സ്മാനായി ക്രീസിലെത്തിയ സിമി സിങ് 91 പന്തിൽ 100 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ എട്ടാം നമ്പർ ബാറ്റ്സ്മാനെന്ന അപൂർവ്വനേട്ടം സിമി സിങ് സ്വന്തമാക്കി.

( Picture Source : Twitter / Ireland Cricket )

2016 ൽ ശ്രീലങ്കയ്ക്കെതിരെ 95 റൺസ് നേടിയ ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ്, ഈ വർഷം ഇന്ത്യയ്ക്കെതിരെ 95 റൺസ് നേടിയ സാം കറൺ എന്നിവരായിരുന്നു ഇതിനുമുൻപ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയിരുന്ന എട്ടാം നമ്പർ ബാറ്റ്സ്മാന്മാർ.

https://twitter.com/WisdenCricket/status/1416087810436747270?s=19

മത്സരത്തിൽ 70 റൺസിനാണ് സൗത്താഫ്രിക്ക വിജയിച്ചത്. സൗത്താഫ്രിക്ക ഉയർത്തിയ 347 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 47.1 ഓവറിൽ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. സെഞ്ചുറി നേടിയ സിമി സിങിനൊപ്പം 54 റൺസ് നേടിയ കർടിസ്‌ കാംഫർ മാത്രമാണ് അയർലൻഡിന് വേണ്ടി തിളങ്ങിയത്.

https://twitter.com/cricketireland/status/1416124618629435398?s=19

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 169 പന്തിൽ 177 റൺസ് നേടിയ യാനെമാൻ മലാൻ, 91 പന്തിൽ 120 റൺസ് നേടിയ ക്വിന്റൺ ഡീകോക്ക് എന്നിവരാണ് സൗത്താഫ്രിക്കയെ മികച്ച സ്കോറിൽ എത്തിച്ചത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരത്തിൽ അയർലൻഡ് 43 റൺസിന് വിജയിച്ചിരുന്നു.

( Picture Source : Twitter / ICC )