Skip to content

ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ വനിതാ താരം ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ താരം ഹർലീൻ ഡിയോൾ. മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും ഡിയോളിന്റെ തകർപ്പൻ ക്യാച്ചാണ് മത്സരത്തിൽ ശ്രദ്ധേയമായത്.

( Picture Source : Twitter )

മഴതടസ്സപെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 18 റൺസിനാണ് ഇംഗ്ലണ്ട് വനിതകൾ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 177 റൺസ് നേടിയിരുന്നു. 27 പന്തിൽ 55 റൺസ് നേടിയ നറ്റാലി സ്സിവറും 27 പന്തിൽ 43 റൺസ് നേടിയ ആമി ജോൺസുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ശിഖ പാണ്ഡെ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിൽ ഇന്ത്യ 8.4 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 54 റൺസ് നേടി നിൽക്കവെയാണ് മഴകളി മുടക്കിയത്. DLS നിയമപ്രകാരം ആ ഘട്ടത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 71 റൺസ് വേണ്ടിയിരുന്നു.

( Picture Source : Twitter / England Cricket )

മത്സരത്തിലെ പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തിലാണ് ഹർലീൻ ഡിയോൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് അവിശ്വസനീയ ക്യാച്ച് നേടിയത്. ആമി ജോൺസ്‌ ലോങ് ഓഫിലേക്ക് ഉയർത്തിയടിച്ച പന്ത്‌ ഡിയോൾ കൈപിടിയിലൊതുക്കുകയും എന്നാൽ ബാലൻസ് തെറ്റി ബൗണ്ടറി റോപ്പിന് പുറത്തേക്ക് പോയ താരം പന്ത്‌ വയുവിലേക്ക് എറിയുകയും തുടർന്ന് തകർപ്പൻ ഡൈവിലൂടെ ക്യാച്ച് പൂർത്തിയാക്കുകയും ചെയ്തു.

വീഡിയോ കാണാം ;

https://twitter.com/sthalekar93/status/1413575345882550272?s=19

നേരത്തെ ഏകദിന പരമ്പര ഇംഗ്ലണ്ട് 2-1 ന് സ്വന്തമാക്കിയിരുന്നു. ജൂലൈ 11 നാണ് പരമ്പരയിലെ രണ്ടാം ടി20 മത്സരം. ജൂലൈ 14 നാണ് ടി20 പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

( Picture Source : Twitter )