Skip to content

‘ഫണ്ണി അമ്പയറിംഗ്’ കോഹ്‌ലിയുടെ ക്യാച്ചുമായി ബന്ധപ്പെട്ട റിവ്യൂ പിഴവിൽ  വിമർശനവുമായി സെവാഗ്

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന്റെ രണ്ടാം ദിനം വെളിച്ചകുറവ് കാരണം നേരെത്തെ നിർത്തിയപ്പോൾ ഇന്ത്യ  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയിട്ടുണ്ട്. 64.4 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. ആദ്യ ദിനം മഴ കാരണം കളിക്കാൻ സാധിച്ചിരുന്നില്ല.  രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

( Picture Source : Twitter/ ICC )

124 പന്തില്‍നിന്ന് 44 റണ്‍സ് നേടി നായകന്‍ വിരാട് കോഹ്ലിയും 79 പന്തില്‍നിന്ന് 29 റണ്‍സ് നേടി അജിങ്ക്യ രഹാനെയുമാണ് ക്രിസീല്‍.
68 പന്തില്‍നിന്ന് 34 റണ്‍സ് നേടിയാണ് ജെയ്മിസണിന്റെ പന്തില്‍ രോഹിത് ശര്‍മ പുറത്തായത്. 64 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ശുഭ്മാന്‍ നീല്‍ വാഗ്നറുടെ പന്തില്‍ പുറത്തായി.

( Picture Source : Twitter/ ICC )

വാശിയേറിയ മത്സരത്തിനിടെ അമ്പയറിന്റെ പിഴവ് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കിയിരുന്നു. ബോൾട്ട് എറിഞ്ഞ 41ആം ഓവറിലായിരുന്നു സംഭവം. ലെഗ് സൈഡിലൂടെ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ പന്തില്‍ വിരാട് കോഹ്ലിയുടെ ക്യാച്ചിനായി അപ്പീല്‍ ചെയ്ത് കിവീസ് താരങ്ങള്‍. എന്നാല്‍ ഔട്ട് വിളിക്കാതിരുന്ന അമ്പയർ ന്യൂസിലന്‍ഡ് നായകന്‍ ഡിആര്‍എസ് എടുത്തില്ലെങ്കിലും സ്വയം ഡിആര്‍എസ് എടുത്തത് തര്‍ക്കത്തിന് കാരണമായി.

https://twitter.com/virendersehwag/status/1406238194127962116?s=19

കോഹ്‌ലിയുടെ ബാറ്റിൽ ഉരസിയതായി  ശബ്ദം കേട്ട ബോള്‍ട്ടും ന്യൂസിലന്‍ഡ് താരങ്ങളും ക്യാച്ചിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ക്യാച്ചാണോ എന്ന് ഉറപ്പില്ലാതിരുന്ന അമ്ബയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത് ഔട്ട് വിളിച്ചില്ല. ഡിആര്‍എസ് എടുക്കണോ എന്ന ആശയക്കുഴപ്പത്തില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും കളിക്കാരും നില്‍ക്കുന്നതിനിടെ ഡിആര്‍എസ് എടുക്കാനുള്ള സമയം അവസാനിച്ചു.

https://twitter.com/CricCrazyJohns/status/1406238195101036548?s=19

ഇതിന് പിന്നാലെയാണ് അമ്പയർ റിച്ചാര്‍ഡ് ഇല്ലിംഗ്വവര്‍ത്ത് തീരുമാനം മൂന്നാം അമ്ബയറുടെ പരിശോധനക്ക് വിട്ടത്. അപ്പീലിനിടെ ഒന്നും വിധിക്കാതെ തന്നെ അമ്പയർ സ്വയം റീവ്യൂവിന് നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണം.ഒപ്പം അമ്പയർ റീവ്യൂവിൽ അൾട്രാഎഡ്ജ് പരിശോധിച്ചതും ആശയക്കുഴപ്പങ്ങൾക്ക് കാരണമായി. മൂന്നാം അമ്ബയറുടെ പരിശോധനയില്‍ ഔട്ട് അല്ലെന്ന് വ്യക്തമായെങ്കിലും ഫലത്തില്‍ ഡിആര്‍എസ് എടുക്കാതെ തന്നെ ന്യൂസിലന്‍ഡിന് ഒരു ഡിആര്‍എസ് ലഭിച്ചു.

https://twitter.com/MalhotraSaurabh/status/1406237277781626884?s=19

നേരത്തെ ഒരു ഡിആര്‍എസ് നഷ്ടമാക്കിയ കിവീസിന് ഈ അവസരം എടുത്തിരുന്നെങ്കില്‍ അതും നഷ്ടമാവുമായിരുന്നു. എന്നാല്‍ അമ്പയർ തന്നെ ഡിആര്‍എസ് എടുത്തതോടെ ന്യൂസിലന്‍ഡ് രക്ഷപ്പെട്ടു. റിവ്യു എടുക്കാനുള്ള അമ്പയറുടെ തീരുമാനത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.