Skip to content

വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ്‌ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ മറികടന്നാണ് വിജയവഴിയിൽ മുംബൈ ഇന്ത്യൻസ് തിരിച്ചെത്തിയത്.

( Picture Source : IPL / BCCI )

50 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 70 റൺസ് നേടിയ ക്വിന്റൺ ഡീകോക്ക്, 26 പന്തിൽ 2 ഫോറും 2 സിക്സുമടക്കം 39 റൺസ് നേടിയ ക്രുനാൽ പാണ്ഡ്യ എന്നിവരാണ് മുംബൈ ഇന്ത്യൻസിന് അനായാസ വിജയം സമ്മാനിച്ചത്. കീറോൺ പൊള്ളാർഡ് 8 പന്തിൽ 16 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : IPL / BCCI )

രാജസ്ഥാൻ റോയൽസിന് വേണ്ടി ക്രിസ് മോറിസ് 2 വിക്കറ്റും മുസ്‌തഫിസുർ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ്‌ 32 പന്തിൽ 41 റൺസ് നേടിയ ജോസ് ബട്ട്ലർ, 20 പന്തിൽ 32 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 27 പന്തിൽ 42 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 35 റൺസ് നേടിയ ശിവം ദുബെ എന്നിവരുടെ മികവിലാണ് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 171 റൺസ് നേടിയത്.

( Picture Source : IPL / BCCI )

മുംബൈ ഇന്ത്യൻസിന് വേണ്ടി രാഹുൽ ചഹാർ 2 വിക്കറ്റും, ട്രെൻഡ് ബോൾട്ട്, ജസ്‌പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : IPL / BCCI )

മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്തെത്തി. മേയ് ഒന്നിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. മേയ് രണ്ടിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )