Skip to content

വിരാട് കോഹ്ലിയ്ക്ക് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ

തന്റെ ഐ പി എൽ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നേടിയതെങ്കിലും ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വാന്തമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. 50 പന്തിൽ നിന്നാണ് ഐ പി എല്ലിലെ തന്റെ അമ്പതാം ഫിഫ്റ്റി ഡേവിഡ് വാർണർ നേടിയത്. ഐ പി എല്ലിൽ 50 ഫിഫ്റ്റി നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ കൂടിയാണ് ഡേവിഡ് വാർണർ. ഇതുകൂടാതെ മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റൊരു അപൂർവ നേട്ടം സ്വാന്തമാക്കാനും ഡേവിഡ് വാർണർക്ക് സാധിച്ചു. ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് ഇതിനുമുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : IPL/ BCCI )

മത്സരത്തിൽ 55 പന്തിൽ 57 റൺസ് നേടി പുറത്തായ ഡേവിഡ് വാർണർ മൂന്ന് ഫോറും 2 സിക്സും നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ 200 സിക്സെന്ന നാഴികക്കല്ല് ഡേവിഡ് വാർണർ പിന്നിട്ടു. ഐ പി എല്ലിൽ 200 സിക്സ് നേടുന്ന എട്ടാമത്തെ ബാറ്റ്‌സ്മാനും ക്രിസ് ഗെയ്ൽ, എ ബി ഡിവില്ലിയേഴ്സ്, കീറോൺ പൊള്ളാർഡ് എന്നിവർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന വിദേശ ബാറ്റ്‌സ്മാൻ കൂടിയാണ് ഡേവിഡ് വാർണർ.

( Picture Source : IPL/ BCCI )

ഈ നാഴികക്കല്ല് പിന്നിട്ടതോടെ ഐ പി എല്ലിൽ 200 സിക്സും 500 ഫോറും നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന അപൂർവനേട്ടം ഡേവിഡ് വാർണർ സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇതിനുമുൻപ് ഐ പി എല്ലിൽ 200 സിക്സും 500 ഫോറും നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ. ഐ പി എൽ കരിയറിൽ 190 ഇന്നിങ്സിൽ നിന്നും 521 ഫോറും 204 സിക്സും വിരാട് കോഹ്ലി നേടിയിട്ടുണ്ട്‌.

( Picture Source : IPL/ BCCI )

കൂടാതെ മത്സരത്തിലെ ഫിഫ്റ്റിയോടെ ടി20 ക്രിക്കറ്റിൽ 10000 റൺസും ഡേവിഡ് വാർണർ പൂർത്തിയാക്കി. ക്രിസ്2 ഗെയ്ൽ, കീറോൺ പൊള്ളാർഡ്, ഷൊഹൈബ് മാലിക്ക് എന്നിവർക്ക് ശേഷം ടി20 ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് ഡേവിഡ് വാർണർ.

( Picture Source : IPL/ BCCI )

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 4000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടവും വാർണർ സ്വന്തമാക്കി.

( Picture Source : IPL/ BCCI )