Skip to content

18 പന്തിൽ ഫിഫ്റ്റി, തകർത്താടി പൃഥ്വി ഷാ, കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ മറികടന്നു.

( Picture Source : IPL / BCCI )

ശിവം മാവിയുടെ ആദ്യ ഓവറിലെ 6 പന്തിലും ഫോർ നേടി തകർപ്പൻ തുടക്കമാണ് ഡൽഹിയ്ക്ക് പൃഥ്വി ഷാ സമ്മാനിച്ചത്. 18 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ പൃഥ്വി ഷാ 41 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പെടെ 82 റൺസ് നേടിയാണ് പുറത്തായത്. ശിഖാർ ധവാൻ 46 റൺസും ക്യാപ്റ്റൻ റിഷഭ് പന്ത്‌ 8 പന്തിൽ 16 റൺസും നേടി പുറത്തായി.

( Picture Source : IPL / BCCI )

നാലോവറിൽ 24 റൺസ് വഴങ്ങിയ പാറ്റ് കമ്മിൻസാണ് മത്സരത്തിൽ ഡൽഹിയുടെ മൂന്ന് വിക്കറ്റും നേടിയത്.

( Picture Source : IPL / BCCI )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 27 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 45 റൺസ് നേടിയ ആന്ദ്രേ റസ്സലിന്റെയും 38 പന്തിൽ 43 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.

( Picture Source : IPL / BCCI )

ഡൽഹിയ്ക്ക് വേണ്ടി ലളിത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും ആവേശ് ഖാൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തിലെ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ്‌ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. മേയ് രണ്ടിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. മേയ് മൂന്നിന് ആർ സി ബിയ്ക്കെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.

( Picture Source : IPL / BCCI )