Skip to content

ബംഗ്ലൂരിന്റെ പരിശീലകരായി നെഹ്‌റയും ഗാരി കിർസ്റ്റനും 

Ipl 2018 ൽ പരിശീലക സ്ഥാനത്തേക്ക് ഗാരി കിർസ്റ്റനെയും ആശിഷ് നെഹ്റയെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിയമിച്ചു . 2011 ൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് ഗാരിയുടെ തന്ത്രങ്ങൾ ആയിരുന്നു . 2015 ൽ ഡൽഹി ഡെയർ ഡേവിൾസിന്റെ പരിശീലകൻ കൂടിയായിരുന്നു ഗാരി കിർസ്റ്റൻ . ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച നെഹ്റ ആദ്യമായാണ് പരിശീലക സ്ഥാനം വഹിക്കുന്നത് . Rcb യുടെ പ്രധാന പരിശീലകനായി ഡാനിയേൽ വെട്ടോറി തുടരും . 

ടീമിലേക്ക് ഇരുവരെയും സ്വാഗതം ചെയ്യുന്നുവെന്നും ഇരുവരുടെയും അനുഭവ സമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നും ഡാനിയേൽ വെട്ടോറി പറഞ്ഞു . 

Ipl ൽ ഇതുവരെ കിരീടം നേടാൻ കഴിയാത്ത ബാംഗ്ലൂർ ഏറെ പ്രതീക്ഷയോടെയാണ് ഈ സീസണെ ഉറ്റു നോക്കുന്നത് . ജനുവരി 27 നും 28 നും ആണ് ഐപിൽ 2018 ലെ താരലേലം .