Skip to content

ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ ഇന്ത്യ ചെയ്യേണ്ടത് 

എല്ലാ ക്രിക്കറ്റ് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയും  ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് സീരീസിനായി . ഇതുവരെയും ഇന്ത്യക്ക് സൗത്ത് ആഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാൻ ആയിട്ടില്ല എന്നാൽ കോഹ്‌ലിയും കൂട്ടരും ഈ നാണക്കേട് മറ്റിമറിക്കും എന്ന പ്രതീക്ഷയിൽ ആണ് ഇന്ത്യൻ ആരാധകർ . 

ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരെ വിജയം നേടണമെങ്കിൽ ആവശ്യമായ 5 ഘടകങ്ങൾ ഇതാ . 

ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനം 

സൗത്താഫ്രിക്കയിൽ ഏറ്റവും നിർണായകം ആവുക ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനം ആകും . ഭുവിയും ഷാമിയും ആദ്യമായി ടെസ്റ്റ് ടീമിൽ എത്തിയ ബുംറയും മികച്ച പ്രകടനം കാഴ്ച്ച വെക്കേണ്ടതുണ്ട് . 

മധ്യനിര ബാറ്റ്സ്മാന്മാരുടെ പ്രകടനം 

പുജാരയും രഹാനെയും മധ്യ നിരയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കേണ്ടതുണ്ട് . ഇന്ത്യക്ക് പുറത്ത് 50 ന് മുകളിൽ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാൻ രഹാനെയാണ് . 2017 ൽ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും സൗത്ത് ആഫ്രിക്കയിൽ ഇന്ത്യ കൂടുതൽ ആശ്രയിക്കുക രഹാനെയുടെ ബാറ്റിനെ ആയിരിക്കും . ഇന്ത്യയിൽ തുടരുന്ന ഫോം പുജാരയും കോഹ്‌ലിയും സൗത്ത് ആഫ്രിക്കയിലും നിൽനിർത്തേണ്ടതുണ്ട് . 

സ്പിന്നർമാരുടെ പങ്ക് 


ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കൻ ഏറ്റവും വലിയ പങ്ക് വഹിച്ചത് അശ്വിൻ – ജഡേജ സ്പിൻ സഖ്യം ആയിരുന്നു . ഇരുവരെയും ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത വിരളമാണ് എങ്കിലും  ഇരുവരുടെയും പ്രകടനം ഇന്ത്യക്ക് ആവശ്യമാണ് . പ്രധാന വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർസിനെ സഹായിക്കുക എന്നതായിരിക്കും ജഡേജയുടെയും അശ്വിന്റെയും ജോലി . ഇരുവരുടെയും ബാറ്റിംഗ് മികവും ഇന്ത്യക്ക് ആവശ്യമാകും . 
സ്ലിപ് ഫീൽഡിങ് 


ഇന്ത്യയുടെ സ്ലിപ് ഫീൽഡിങ്ങിലെ അപാകത പരസ്യമായ രഹസ്യമാണ് . ലക്ഷ്മനിന്റെയും ദ്രാവിഡിന്റെയും വിരമിക്കലിന് ശേഷം ഇന്ത്യക്ക് മികച്ച സ്ലിപ് ഫീൽഡർസിനെ കണ്ടെത്താൻ ആയിട്ടില്ല . പൂജാര , ധവാൻ , മുരളി വിജയ് എന്നിവരെ സ്ലിപ്പിൽ പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല . സൗത്ത് ആഫ്രിക്കയിൽ വിജയിക്കണമെങ്കിൽ ഇന്ത്യ അവരുടെ സ്ലിപ് ഫീൽഡിങ് മെച്ചപ്പെടുത്തേണ്ടതുണ്ട് .