Skip to content

വെടിക്കെട്ട് ബാറ്റിങ്ങുമായി മക്കല്ലം ഹീറ്റിന് 9 വിക്കറ്റ് വിജയം

മക്കല്ലത്തിന്റെ വെടിക്കെട്ട് ബാറ്റിങിൽ ഹീറ്റിന് മെൽബൺ സ്റ്റാർസിന് എതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയം . 30 പന്തിൽ 7 ഫോറും 3 സിക്സും അടക്കം 61 റൺസ് ആണ് മക്കല്ലം നേടിയത് . ക്രിസ് ലിൻ 46 പന്തിൽ 63 റൺസ് നേടി . 
ആദ്യം ബാറ്റ് ചെയ്ത മെൽബൺ സ്റ്റാർസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 141 റൺസ് നേടി . 39 പന്തിൽ 50 റൺസ് നേടിയ maxwell ആണ് ടോപ് സ്‌കോറർ . ഹീറ്റിന് വേണ്ടി സ്വെപ്സൺ 4 ഓവറിൽ 14 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി . മറുപടി ബാറ്റിങിന് ഇറങ്ങിയ ഹീറ്റ് 14.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു . 

സ്വെപ്സൺ ആണ് മാൻ ഓഫ് ദി മാച്ച് .