Skip to content

ഇന്ത്യൻ താരങ്ങളുടെ കളിക്കളത്തിലെ പ്രകടനം വിവാഹത്തിന് മുമ്പും ശേഷവും

1. സച്ചിൻ

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ സച്ചിന്റെ പ്രകടനം തന്നെ ആദ്യം എടുത്ത് നോക്കാം .1989 ൽ ഇന്ത്യക്ക് വേണ്ടി കളിച്ചു തുടങ്ങിയ സച്ചിൻ 1995 may 24 ന് അഞ്ജലിയെ വിവാഹം കഴിച്ചു .

വിവാഹത്തിന് മുമ്പ്

വിവാഹത്തിന് മുമ്പ് 35 ടെസ്റ്റ് മത്സരവും 97 ഏകദിന മത്സരവും കളിച്ചു . 35 ടെസ്റ്റ് മത്സരത്തിൽ നിന്ന് 52.72 അവറേജിൽ 2425 റൺസ് നേടി , ഇതിൽ 8 സെഞ്ച്വറിയും . ഏകദിനത്തിൽ 97 മത്സരത്തിൽ നിന്നായി 36.99 അവറേജിൽ 3070 റൺസ് നേടി , ഇതിൽ 4 സെഞ്ച്വറിയും.

വിവാഹത്തിന് ശേഷം

വിവാഹത്തിന് ശേഷം 165 ടെസ്റ്റ് മത്സരത്തിൽ നിന്ന് 53.98 അവറേജിൽ 13496 റൺസ് നേടി , ഇതിൽ 43 സെഞ്ച്വറിയും . ഏകദിനത്തിൽ 366 മത്സരത്തിൽ നിന്ന് 46.82 അവറേജിൽ 15356 റൺസ് നേടി . 45 സെഞ്ച്വറിയും . കണക്കുകൾ പരിശോധിച്ചാൽ വിവാഹത്തിന് ശേഷം മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത് .

2. സൗരവ് ഗാംഗുലി

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ഗാംഗുലി ഏകദിന കരിയർ ആരംഭിച്ചത് 1992 ലാണ് . ടെസ്റ്റ് കരിയർ 1996 ലും . 1997 ൽ ബാല്യകാല സഖിയെ വിവാഹം കഴിച്ചു .

വിവാഹത്തിന് മുമ്പ്

ഏകദിനത്തിൽ 20 മത്സരത്തിൽ നിന്ന് 27.83 അവറേജിൽ 501 റൺസ് നേടി . വിവാഹത്തിന് മുമ്പ് ഏകദിനത്തിൽ ഗാംഗുലിക്ക്‌ സെഞ്ച്വറി നേടാനായില്ല . ടെസ്റ്റിൽ 8 മത്സരത്തിൽ നിന്ന് 49.29 അവറേജിൽ 690 റൺസ് നേടി . 2 സെഞ്ച്വറിയും .

വിവാഹത്തിന് ശേഷം

ഏകദിനത്തിൽ 291 മത്സരത്തിൽ നിന്ന് 41.94 ആവറേജിൽ 10862 റൺസ് നേടി. 22 സെഞ്ച്വറിയും. ടെസ്റ്റിൽ 105 മത്സരങ്ങളിൽ നിന്ന് 41.54 ആവറേജിൽ 6522 റൺസ് നേടി . 14 സെഞ്ച്വറിയും

3. രാഹുൽ ദ്രാവിഡ്

ഇന്ത്യയുടെ വൻ മതിൽ എന്നറിയപ്പെടുന്ന ദ്രാവിഡിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയർ തുടക്കം 1996 ജൂൺ 20 ന് ഇംഗ്ലണ്ടിന് എതിരെ ആയിരുന്നു . ഏഴ് വർഷങ്ങൾക്ക് ശേഷം 2003 ൽ may 4 ന് വിവാഹിതനായി . ഭാര്യ വിജെത പെന്ദർക്കർ .

വിവാഹത്തിന് മുമ്പ്

207 ഏകദിന മത്സരത്തിൽ നിന്ന് 39.15 ആവറേജിൽ 6499 റൺസ് നേടി , 8 സെഞ്ച്വറിയും നേടി . 69 ടെസ്റ്റ് മത്സരത്തിൽ നിന്ന് 53.47 ആവറേജിൽ 5614 , 14 സെഞ്ച്വറിയും .

വിവാഹത്തിന് ശേഷം

137 ഏകദിന മത്സരത്തിൽ നിന്ന് 39.2 ആവറേജിൽ 4390 റൺസ് നേടി , 4 സെഞ്ച്വറിയും . 95 ടെസ്റ്റ് മത്സരത്തിൽ നിന്ന് 51.5 ആവറേജിൽ 7674 റൺസ് നേടി , 22 സെഞ്ച്വറിയും

4 . മഹേന്ദ്ര സിങ് ധോണി

ഇന്ത്യക്ക് വേണ്ടി 3 ഐസിസി ട്രോഫിയും നേടി തന്ന ക്യാപ്റ്റനാണ്‌ ധോണി . 2010 ലാണ് സാക്ഷിയെ വിവാഹം കഴിച്ചു .

വിവാഹത്തിന് മുമ്പ്

166 ഏകദിന മത്സരത്തിൽ നിന്ന് 51.32 ആവറേജിൽ 5593 റൺസ് നേടി , 7 സെഞ്ച്വറിയും .43 ടെസ്റ്റിൽ നിന്ന് 42.6 ആവറേജിൽ 2428 റൺസ് നേടി , 4 സെഞ്ച്വറിയും .

വിവാഹത്തിന് ശേഷം

145 ഏകദിന മത്സരത്തിൽ നിന്ന് 51.87 ആവറേജിൽ 4305 റൺസ് നേടി , 3 സെഞ്ച്വറിയും .47 ടെസ്റ്റിൽ നിന്ന് 34.48 ആവറേജിൽ 2448 റൺസ് നേടി , 2 സെഞ്ച്വറിയും

5. രോഹിത് ശർമ

രിതിക യുടെ ഗ്രൗണ്ടിലെ സാമിപ്യം കളിയിൽ സ്വാധീനിക്കുന്നു എന്നതിനുള്ള തെളിവാണ് ശ്രീലങ്കൻ സീരീസിൽ കണ്ടത് . രിതികയുമായുള്ള വിവാഹത്തിന് ശേഷം നിരവധി റെക്കോഡുകലാണ് സ്വന്തമാക്കിയത് . വിവാഹം നടന്നത് 2015 ലാണ് .

വിവാഹത്തിന് മുമ്പ്

ഏകദിനത്തിൽ 143 മത്സരത്തിൽ നിന്ന് 39.71 ആവറേജിൽ 4567 റൺസ് നേടി , 8 സെഞ്ച്വറിയും. ടെസ്റ്റിൽ 16 മത്സരത്തിൽ നിന്ന് 33.19 ആവറേജിൽ 896 റൺസ് നേടി , 2 സെഞ്ച്വറിയും

വിവാഹത്തിന് ശേഷം

30 ഏകദിന മത്സരത്തിൽ നിന്ന് 71.15 ആവറേജിൽ 1850 റൺസ് നേടി , 8 സെഞ്ച്വറിയും . 7 ടെസ്റ്റ് മത്സരത്തിൽ നിന്ന് 84.17 ആവറേജിൽ 505 റൺസ് നേടി , 1 സെഞ്ച്വറിയും

വിവാഹത്തിന് ശേഷം രോഹിത് ശർമയുടെ പ്രകടനത്തിൽ വൻ മാറ്റമാണ് സംഭവിച്ചത് . വിവാഹത്തിന് ശേഷം 30 ഏകദിന മത്സരത്തിൽ നിന്ന് 8 സെഞ്ച്വറി നേടാൻ രോഹിതിനായി .