Skip to content

‘ദയവായി എന്റെ ശമ്പളം കൂട്ടിതരൂ’ : ആദ്യ ഹാട്രിക്കിന് പിന്നാലെ അമിത് മിശ്ര അറിയിച്ച ആവശ്യത്തെ കുറിച്ച് വീരേന്ദർ സെവാഗ്

കുറഞ്ഞ സ്കോറില്‍ പുറത്തായാലും എതിര്‍ടീമിനെ പിടിച്ചു കെട്ടാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ തന്ത്രം ഇത്തവണ ഡൽഹി ക്യാപിറ്റൽസിന് മുമ്പിൽ ഏശിയില്ല. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 137റണ്‍സിന്‍റെ കുഞ്ഞന്‍ വിജയലക്ഷ്യം ഡല്‍ഹി കാപ്പിറ്റല്‍സ് 19ാം ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42 പന്തില്‍ 45 റണ്‍സെടുത്ത ശിഖര്‍ധവാനും 29 പന്തില്‍ 33 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തുമാണ് ഡല്‍ഹിയുടെ വിജയം എളുപ്പമാക്കിയത്. നാലുമത്സരങ്ങളില്‍ നിന്നുള്ള ഡല്‍ഹിയുടെ മൂന്നാം വിജയമാണിത്.

ആ പരിചയ സമ്ബന്നനായ മുംബൈ ലെഗ് സ്പിന്നര്‍ അമിത് മിശ്രക്കു മുന്നില്‍ ബാറ്റിങ്ങ് മറക്കുകയായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടു നല്‍കി നാലു വിക്കറ്റ് വീഴ്ത്തിയ മിശ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ മുംബൈയുടെ മുന്‍നിര കീഴടങ്ങി. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് (24), ഇഷാന്‍ കിഷന്‍ (26), ജയന്ത് യാദവ് (23) എന്നിവരൊഴികെ അഞ്ചു ബാറ്റ്സ്മാന്‍മാര്‍ ഒറ്റയക്കത്തില്‍ പുറത്തായി.

2008ലെ പ്രഥമ ഐ‌പി‌എൽ സീസണിൽ തന്റെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയതിന് ശേഷം ഡൽഹി ക്യാപിറ്റൽസ് ലെഗ് സ്പിന്നർ അമിത് മിശ്ര ‘ശമ്പള വർദ്ധനവ്’ ആവശ്യപ്പെട്ട സംഭവം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്. മുംബൈ ഇന്ത്യൻസിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ഈ രസകരമായ സംഭവം ക്രിക്ബസിന് വേണ്ടി സംസാരിക്കവെ സെവാഗ് അനുസ്മരിച്ചത്.

” അമിത് മിശ്ര എല്ലാവരോടും സൗമ്യമായി സംസാരിക്കുന്ന ഒരു വ്യക്തിയാണ്. എല്ലാവരുമായും വളരെ വേഗം ഇടപഴകുന്നു. അതുകൊണ്ടാണ് അവൻ തന്റെ ടീമംഗങ്ങളുടെ പ്രിയങ്കരനാകുന്നത്. അവന്റെ മോശം പ്രകടനത്തിൽ, മറ്റ് കളിക്കാർ അവനുവേണ്ടി ദുഖിക്കുന്നു. വിക്കറ്റ് നേടുമ്പോൾ എല്ലാവരും ഒരുപോലെ സന്തോഷിക്കുന്നു. അദ്ദേഹം തന്റെ ആദ്യ ഹാട്രിക് നേടിയപ്പോൾ ഞാൻ ഓർക്കുന്നു. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘വിരു ഭായ്, ദയവായി എന്റെ ശമ്പളം കൂട്ടിതരൂ’ എന്നായിരുന്നു മറുപടി ” വീരേന്ദർ സെവാഗ് പറഞ്ഞു.

” ഇനിയൊരു ഹാട്രിക് നേടിയാലും കൂട്ടി ചോദിക്കാന്‍ സാധ്യതയില്ലാത്ത പാകത്തില്‍ പ്രതിഫലം ഇപ്പോള്‍ അമിത് മിശ്രയ്ക്ക് ലഭിക്കുന്നുവെന്ന് കരുതുന്നു. വളരെ നന്നായി അവന്‍ പന്തെറിഞ്ഞു. അതിനാലാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ്. രോഹിത്തിന് അമിത് മിശ്രയ്‌ക്കെതിരെ നോര്‍മല്‍ ഗെയിം കളിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ 60-70 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞെനെ ” സെവാഗ് കൂട്ടിച്ചേർത്തു.