Skip to content

പഞ്ചാബ്‌ കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ്‌ ഹൈദരാബാദ്

പഞ്ചാബ് കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 121 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്.

( Picture Source : Twitter / Bcci )

56 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 63 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെ മികവിലാണ് അനായാസ വിജയം സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. ക്യാപ്റ്റൻ ഡേവിഡ് വാർണർ 37 പന്തിൽ 37 റൺസ് നേടി പുറത്തായപ്പോൾ കെയ്ൻ വില്യംസൺ 16 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിനെ നാലോവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദ്, നാലോവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശർമ്മ എന്നിവരാണ് കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടിയത്. ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ, സിദ്ധാർഥ് കൗൾ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : Twitter / Bcci )

പഞ്ചാബ് കിങ്സിന് വേണ്ടി ആർക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 22 റൺസ് നേടിയ മായങ്ക് അഗർവാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബിന്റെ ടോപ്പ് സ്‌കോറർമാർ.

( Picture Source : Twitter / Bcci )

സീസണിലെ പഞ്ചാബ് കിങ്സിന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്. ഇതോടെ പോയിന്റ് ടേബിളിൽ പഞ്ചാബ് കിങ്‌സ് അവസാന സ്ഥാനത്തേക്ക് പിന്തളളപെട്ടു.

( Picture Source : Twitter / Bcci )