Skip to content

പിഴവുകൾ ആവർത്തിച്ച് സൺറൈസേഴ്‌സ്, മുംബൈയ്ക്ക് തകർപ്പൻ വിജയം, വാർണറിനും കൂട്ടർക്കും തുടർച്ചയായ മൂന്നാം തോൽവി

സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 13 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ്‌ ഹൈദരാബാദിന് 19.4 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

( Picture Source : Twitter / Bcci )

നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറാണ് മത്സരത്തിൽ സൺറൈസേഴ്‌സിനെ തകർത്തത്. ജസ്പ്രീത് ബുംറ നാലോവറിൽ 14 റൺസ് വഴങ്ങി ഒരു വിക്കറ്റും ട്രെൻഡ് ബോൾട്ട് 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.

( Picture Source : Twitter / Bcci )

22 പന്തിൽ 43 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 34 പന്തിൽ 36 റൺസ് നേടിയ ഡേവിഡ് വാർണർ, 25 പന്തിൽ 28 റൺസ് നേടിയ വിജയ് ശങ്കർ എന്നിവർ മാത്രമാണ് സൺറൈസേഴ്‌സിന് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 39 പന്തിൽ 40 റൺസ് നേടിയ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്ക്, 25 പന്തിൽ 32 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 22 പന്തിൽ പുറത്താകാതെ 35 റൺസ് നേടിയ കീറോൺ പൊള്ളാർഡ് എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.

( Picture Source : Twitter / Bcci )

സൺറൈസേഴ്‌സിന് വേണ്ടി മുജീബ് ഉർ റഹ്മാൻ, വിജയ് ശങ്കർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും നേടി.

( Picture Source : Twitter / Bcci )