Skip to content

തകർത്താടി ശിഖാർ ധവാനും പൃഥ്വി ഷായും, ചെന്നൈയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം

ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു.

( Picture Source : Twitter / Bcci )

38 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 72 റൺസ് നേടിയ പൃഥ്വി ഷാ, 54 പന്തിൽ 10 ഫോറും 2 സിക്സുമടക്കം 85 റൺസ് നേടിയ ശിഖാർ ധവാൻ എന്നിവരുടെ മികവിലാണ് ഡൽഹി ക്യാപിറ്റൽസ് അനായാസ വിജയം നേടിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 138 റൺസ് കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

നാലോവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ഡ്വെയ്ൻ ബ്രാവോ മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഷാർദുൽ താക്കൂർ 2 വിക്കറ്റ് നേടിയെങ്കിലും 3.4 ഓവറിൽ 53 റൺസ് വഴങ്ങി.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 36 പന്തിൽ 54 റൺസ് നേടിയ സുരേഷ് റെയ്‌ന, 24 പന്തിൽ 36 റൺസ് നേടിയ മൊയിൻ അലി, 15 പന്തിൽ 34 റൺസ് നേടിയ സാം കറൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : Twitter / Bcci )

ഡൽഹിയ്ക്ക് വേണ്ടി ക്രിസ് വോക്‌സ്, ആവേശ് ഖാൻ എന്നിവർ 2 വിക്കറ്റ് വീതവും രവിചന്ദ്രൻ അശ്വിൻ, ടോം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / Bcci )