Skip to content

ടി20 ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി, പിന്നിലുള്ളത് എം എസ് ധോണി

ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിന് പുറകെ ടി20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബാംഗ്ലൂർ 2 വിക്കറ്റിന്റെ ആവേശവിജയം നേടിയ മത്സരത്തിൽ 29 പന്തിൽ 33 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്.

( Picture Source : Twitter / Bcci )

കോഹ്‌ലിക്ക് പുറമെ 28 പന്തിൽ 39 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും, 27 പന്തിൽ 48 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സും മികച്ച പ്രകടനം പുറത്തെടുത്തു. നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ഹർഷാൽ പട്ടേലാണ് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ നിശ്ചിത 20 ഓവറിൽ 159 റൺസിൽ ചുരുക്കികെട്ടിയത്. മറുപടി ബാറ്റിങിൽ അവസാന ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ട്ടത്തിലാണ് ആർ സി ബി വിജയലക്ഷ്യം മറികടന്നത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ 33 റൺസ് നേടിയ കോഹ്ലി ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി 6000 റൺസ് പൂർത്തിയാക്കി. ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി 6,000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡും ഇതോടെ കോഹ്ലി സ്വന്തം പേരിലാക്കി. 168 ഇന്നിങ്സിൽ നിന്നാണ് ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി 6,000 റൺസ് കോഹ്ലി നേടിയത്.

( Picture Source : Twitter / Bcci )

252 ഇന്നിങ്സിൽ നിന്നും 5872 റൺസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണി, 166 ഇന്നിങ്സിൽ നിന്നും 4242 റൺസ് നേടിയ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ, 126 ഇന്നിങ്സിൽ നിന്നും 4,051 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, 140 ഇന്നിങ്സിൽ നിന്നും 3,926 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരാണ് ഈ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്ക് പുറകിലുള്ളത്.

( Picture Source : Twitter / Bcci )

കൂടാതെ മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ ചേസിങിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. ഐ പി എല്ലിൽ ചേസിങിൽ 2724 * റൺസ് നേടിയിട്ടുള്ള റോബിൻ ഉത്തപ്പയെയാണ് കോഹ്ലി പിന്നിലാക്കിയത്.

( Picture Source : Twitter / Bcci )