Skip to content

രക്ഷകനായി ഡിവില്ലിയേഴ്സ്, അവസാന പന്തിൽ ആവേശ വിജയം നേടി ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 2 വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ മുംബൈ ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ട്ടത്തിൽ അവസാന പന്തിലാണ് ബാംഗ്ലൂർ മറികടന്നത്.

( Picture Source : Twitter/Bcci )

27 പന്തിൽ 48 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സ്, 28 പന്തിൽ 39 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ, 29 പന്തിൽ 33 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരുടെ മികവിലാണ് ബാംഗ്ലൂർ 2 വിക്കറ്റിന്റെ ആവേശവിജയം നേടിയത്.

( Picture Source : Twitter/Bcci )

മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മാർക്കൊ ജാൻസെൻ എന്നിവർ 2 വിക്കറ്റ് വീതവും ട്രെൻഡ് ബോൾട്ട്, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter/Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 35 പന്തിൽ 49 റൺസ് നേടിയ ക്രിസ് ലിൻ, 19 പന്തിൽ 28 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.

ആർ സി ബിയ്ക്ക് വേണ്ടി ഹർഷാൽ പട്ടേൽ നാലോവറിൽ 27 റൺസ് വഴങ്ങി 5 വിക്കറ്റും കെയ്ൽ ജാമിസൺ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.