Skip to content

ഫോം കണ്ടെത്തി കുക്ക് ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് 

തുടർച്ചയായ മോശം ഇന്നിങ്‌സുകൾക്കൊടുവിൽ ഫോം കണ്ടെത്തി കുക്ക് . 6 വർഷത്തിന് ശേഷമാണ് കുക്ക് ആഷസിൽ സെഞ്ചുറി നേടുന്നത് . തന്റെ കരിയറിലെ 32 ആം സെഞ്ചുറിയാണ് കുക്ക് ഇന്ന് നേടിയത്. കുക്കിന്റെ സെഞ്ചുറിയോടെ മത്സരത്തിൽ പിടിമുറുക്കുകയാണ് ഇംഗ്ലണ്ട് . 


രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 192 എന്ന നിലയിലാണ് . 104 റൺസ് നേടിയ കുക്കും 49 റൺസ് നേടിയ റൂട്ടും ആണ് ക്രീസിൽ . നേരത്തെ രണ്ടാം ദിനം 327 റൺസിന് ഓൾ ഔട്ട് ആയിരുന്നു . 4 വിക്കറ്റ് നേടിയ ബ്രോഡും 3 വിക്കറ്റ് നേടിയ ആന്ഡേഴ്സണും ചേർന്നാണ് ഓസ്ട്രേലിയൻ സ്കോർ ചുരുകിയത് . ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഷോൻ മാർഷും ഫിഫ്റ്റി നേടി . ഇപ്പോൾ 135 റൺസ് പുറകിൽ ആണ് ഇംഗ്ലണ്ട്  .