Skip to content

2017 ൽ രോഹിത് ശർമ നേടിയ റെക്കോർഡുകൾ

2017 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏറ്റവും മികച്ച വർഷമായിരുന്നു . കളിച്ച പരമ്പരകൾ മുഴുവൻ നേടാൻ ഇന്ത്യൻ ടീമിന് സാധിച്ചു . 2017 രോഹിത് ശർമയ്ക്ക് സമ്മാനിച്ചത് നിരവധി നേട്ടങ്ങൾ ആണ് ഐപിൽ കിരീടത്തിന് പുറമെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനവും രോഹിതിന് ലഭിച്ചു . ബാറ്റിങ്ങിലും നിരവധി റെക്കോർഡുകൾ രോഹിതിന്റെ ബാറ്റിൽ നിന്നും പിറന്നു . 21 ഏകദിനങ്ങൾ കളിച്ച രോഹിത് 71.83 എന്ന ശരാശരിയിൽ 1293 റൺസ് നേടി . 6 സെഞ്ചുറിയും തന്റെ മൂന്നാം ഡബിൾ സെഞ്ചുറിയും 5 ഫിഫ്റ്റിയും രോഹിത് 2017 ൽ നേടി . 

2017 ൽ രോഹിത് നേടിയ റെക്കോർഡുകൾ നമുക്ക് നോക്കാം … 

1. 2017 ൽ രോഹിത് നേടിയത് 65 സിക്സ് ആണ് . ഇതോടെ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കി . 2015 ൽ എ ബി ഡിവില്ലിയേഴ്സ് നേടിയ റെക്കോർഡ് ആണ് രോഹിത് തകർത്തത്  . 



2. 2017 ൽ ഏകദിനത്തിൽ 45 സിക്സ് രോഹിത് നേടി . ഇതോടെ ഏകദിനത്തിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് രോഹിത് നേടി 

3 . ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാൻ .

4. ഏകദിനത്തിൽ 5 തവണ രോഹിത് 150 + റൺസ് നേടി . ഇതോടെ ഏറ്റവും കൂടുതൽ 150 + എന്ന റെക്കോർഡിൽ സച്ചിനും ഡേവിഡ് വാർണർക്കും ഓപ്പമെത്തി .
5. വീരേന്ദർ സെവാഗിന് ശേഷം ക്യാപ്റ്റൻ ആയി ഡബിൾ സെഞ്ചുറി ബാറ്റ്‌സ്മാൻ .

6. ശ്രിലങ്കക്കെതിരെ ഒരു പര്യടനത്തിൽ മൂന്നു ഫോർമാറ്റിലും സെഞ്ചുറി ഒരേയൊരു നേടുന്ന ബാറ്റ്‌സ്മാൻ . 
7. തുടർച്ചയായ അഞ്ചാം വർഷവും ഇന്റർനാഷണൽ ക്രിക്കറ്റിൽ 30 സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ . 

8. ഏകദിനത്തിൽ 3 ഡബിൾ സെഞ്ചുറി 

9. ധോണിക്ക് ശേഷം ഒരു ടീമിനെ ടി20 യിൽ വൈറ്റ് വാഷ് ചെയ്യുന്ന ഇന്ത്യൻ ക്യാപ്റ്റൻ 

10. ടി20 യിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻ ( 10 സിക്സ്) 

11 . ടി20 യിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോർഡിൽ ഡേവിഡ് മില്ലറിന് ഒപ്പമെത്തി . (35 balls)
12 . ടി20 യിൽ 10 സിക്സ് നേടുന്ന ആദ്യ ക്യാപ്റ്റൻ 

13 . ടി20 യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 

Most Sixes in a calendar Year 

  1. Rohit sharma – 65 in 2017
  2. Ab devilliers – 63 in 2015
  3. Chris Gayle – 59 in 2012 

Most Sixes for India 

  1. Ms dhoni (337) 
  2. Sachin tendulkar ( 264) 
  3. Rohit Sharma ( 257)