Skip to content

തണ്ടറിനെ തകർത്ത് രണ്ടാം വിജയം സ്വന്തമാക്കി ബ്രിസ്ബൻ ഹീറ്റ് 

ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിന് എതിരെ ബ്രിസ്ബൻ ഹീറ്റിന് ആവേശകരമായ വിജയം . മഴമൂലം ഓവർ ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനാണ് ഹീറ്റ് വിജയിച്ചത് . വിജയത്തോടെ പോയിന്റ് ടേബിളിൽ ഹീറ്റ് മൂന്നാമതെത്തി . 

മഴമൂലം 17 ഓവർ ആയി ചുരുക്കിയ മത്സരത്തിൽ സിഡ്നി 4 വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് നേടി . 56 റൺസ് എടുത്ത ക്യാപ്റ്റൻ വാട്സൻ ആണ് ടോപ്പ് സ്‌കോറർ . മറുപടി ബാറ്റിങിന് ഇറങ്ങിയ ഹീറ്റ് 16 ആം ഓവറിലെ 5 ആം പന്തിൽ ലക്ഷ്യം കണ്ടു . 

ഹീറ്റിന് വേണ്ടി ക്രിസ് ലിൻ 9 പന്തിൽ 25 റൺസും ബേൻസ് 45 റൺസും റോസ് 25 റൺസും നേടി . റോസ് ആണ് മാൻ ഓഫ് ദി മാച്ച് .