Skip to content

2017 T20 യിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ച 3 താരങ്ങൾ

1. Chahal

ഇന്ത്യൻ യുവ സ്പിന്നർ ചാഹലാണ് ഈ ലിസ്റ്റില് ഒന്നാമൻ . ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ ആയിരുന്നു ഈ നേട്ടം . 25 റൺസ് വഴങ്ങി 6 വിക്കറ്റ് നേടി . ശ്രീലങ്കൻ താരം അജണ്ട മേണ്ടിസിന് ശേഷം T20 യിൽ 6 വിക്കറ്റ് നേടുന്ന താരം കൂടിയാണ് ചാഹൽ , ഒപ്പം T20 യിൽ 5 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് . ഇതിന് മുമ്പ് ശ്രിലങ്കക്കെതിരെ [ 2014 ] അശ്വിൻ നേടിയ 4 വിക്കറ്റ് ആയിരുന്നു T20 യിലെ ഒരു ഇന്ത്യൻ ബോളറുടെ ഉയർന്ന വിക്കറ്റ് നേട്ടം . ചാഹൽ ഈ വർഷം 23 വിക്കറ്റ് നേടി . റാഷിദ് ഖാൻ ഈ വർഷം നേടിയത് 17 വിക്കറ്റാണ് .

2. Rashid Khan

അഫ്ഗാനിസ്താൻ സ്പിൻ ബോളർ റാഷിദ് ഖാൻ അയർലൻഡിന് എതിരായ മത്സരത്തിൽ ആയിരുന്നു 5 വിക്കറ്റ് നേടിയത് . ഏറ്റവും വേഗത്തിൽ 5 വിക്കറ്റ് എന്ന റെക്കോർഡും ഈ മത്സരത്തിൽ റാഷിദ് ഖാൻ സ്വന്തമാക്കി . 2 ഓവറിൽ റാഷിദ് ഖാൻ 5 വിക്കറ്റ് നേടി . പാകിസ്താൻ താരം ഉമർ ഗുള്ളിന്റെ 2.2 ഓവറിൽ എന്ന റെക്കോർഡാണ് മാറി കടന്നത് .

3. Imran Tahir

ന്യൂസീലന്റിനെതിരായ മത്സരത്തിൽ ആയിരുന്നു സൗത്ത് ആഫ്രിക്കൻ ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ 5 വിക്കറ്റ് നേടിയത് . 3.5 ഓവറിൽ 23 വഴങ്ങി 5 വിക്കറ്റ് നേടി . ഇമ്രാൻ താഹിറിന്റെ ഈ വർഷത്തെ T20 യിലെ പ്രകടനം ഇങ്ങനെ :-

9 മൽസരം – 30.5 ഓവർ – 14 വിക്കറ്റ്