Skip to content

ആഷസ് നാലാം ടെസ്റ്റ് ആദ്യ ദിനം മുതൽ പിടിമുറുക്കി ഓസീസ് 

ആഷസ് സീരീസിലെ നാലാം ടെസ്റ്റിലും ഓസീസ് പിടിമുറുക്കുന്നു . ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 244 ന് 3 എന്ന നിലയിലാണ് . 65 റൺസുമായി സ്മിത്തും 31 റൺസുമായി ഷോൺ മാർഷും ആണ് ക്രീസിൽ .

ടെസ്റ്റിലെ തന്റെ 21 ആം സെഞ്ചുറി നേടിയ വാർണർ ആണ് ആദ്യ ദിനം ഓസ്ട്രേലിയക്ക് മേൽകൈ നേടി കൊടുത്തത് . ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൻ ബ്രോഡ് വോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി . 

ആദ്യ ദിനം കൂറ്റൻ സ്കോർ ആയിരിക്കും ഓസ്ട്രേലിയ ലക്ഷ്യമിടുക . സീരീസിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ആഷസ് തിരിച്ചു പിടിച്ചിരുന്നു . തുടർന്നുള്ള രണ്ടു മത്സരവും ജയിച്‌ ഇംഗ്ലണ്ടിനെ വെള്ള പൂശാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുക .