Skip to content

സെവാഗിനെ മറികടന്ന് ഡേവിഡ് വാർണർ 

ആഷസ് സീരീസിലെ നാലാം ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെ ഡേവിഡ് വാർണർ റെക്കോർഡ് ബുക്കിൽ ഇടം നേടി . ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ ആണ് ഡേവിഡ് വാർണർ മറികടന്നത് . മാത്യു ഹെയ്ഡനും സുനിൽ ഗവസ്കറും മാത്രമാണ് ഈ ലിസ്റ്റിൽ വാർണറിന് മുന്നിൽ ഉള്ളത് . 

131 പന്തിൽ നിന്നാണ് വാർണർ തന്റെ 21 ആം സെഞ്ചുറി തികച്ചത് തുടക്കം മുതൽ ആക്രമിച്ച് കളിച്ച വാർണർ രണ്ടാം സെക്ഷന്റെ തുടക്കത്തിൽ തന്നെ സെഞ്ചുറി പൂർത്തുയാക്കി . 

126 ഇന്നിങ്‌സുകളിൽ നിന്നാണ് വാർണർ തന്റെ 21 ആം സെഞ്ചുറി നേടിയത് . ഇതോടെ ഏറ്റവും കുറവ് ഇന്നിങ്‌സുകളിൽ നിന്നും 21 ടെസ്റ്റ് സെഞ്ചുറി നേടുന്ന ഓപ്പണർ എന്ന റെക്കോർഡിൽ മാത്യു ഹെയ്ഡന് ഒപ്പം രണ്ടാം സ്ഥാനത്ത് വാർണർ എത്തി . 


130 ഇന്നിങ്‌സുകളിൽ നിന്നുമാണ് സെവാഗ് 21 ടെസ്റ്റ് സെഞ്ചുറികൾ പൂർത്തിയാക്കിയത് . 


വെറും 97 മത്സരങ്ങളിൽ നിന്നും 21 സെഞ്ചുറി പൂർത്തിയാക്കിയ സുനിൽ ഗവാസ്കർ ആണ് ഈ ലിസ്റ്റിൽ ഒന്നാമത് .