Skip to content

സച്ചിന്റെയും സെവാഗിന്റെയും റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ഇന്നിങ്സിൽ നേടിയ ഫിഫ്റ്റിയോടെ സച്ചിൻ ടെണ്ടുൽക്കറുടെയും വീരേന്ദർ സെവാഗിന്റെയും റെക്കോർഡ് തകർത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. 74 പന്തിൽ 55 റൺസ് നേടിയാണ് രണ്ടാം ഇന്നിങ്സിൽ സ്റ്റീവ് സ്മിത്ത് പുറത്തായത്. ടെസ്റ്റ് കരിയറിലെ സ്മിത്തിന്റെ 30 ആം ഫിഫ്റ്റിയാണിത്.

മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ടെസ്റ്റ് കരിയറിൽ 7,500 റൺസ് സ്റ്റീവ് സ്മിത്ത് പിന്നിട്ടു. ഇതോടെ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7,500 റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി.

വെറും 139 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട സ്മിത്ത് 144 ഇന്നിങ്സുകളിൽ നിന്നും 7500 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെയും വീരേന്ദർ സെവാഗിന്റെയും റെക്കോർഡാണ് തകർത്തത്.

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

  1. സ്റ്റീവ് സ്മിത്ത് – 139 ഇന്നിങ്‌സ്
  2. സച്ചിൻ ടെണ്ടുൽക്കർ – 144 ഇന്നിങ്‌സ്
  3. വീരേന്ദർ സെവാഗ് – 144 ഇന്നിങ്‌സ്
  4. ഗാർഫീൽഡ് സോബേഴ്‌സ് – 147 ഇന്നിങ്‌സ്
  5. കുമാർ സംഗക്കാര – 147 ഇന്നിങ്‌സ്
  6. രാഹുൽ ദ്രാവിഡ് – 148 ഇന്നിങ്‌സ്

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിറംമങ്ങിയ സ്റ്റീവ് സ്മിത്ത് മികച്ച തിരിച്ചുവരവാണ് സിഡ്നി ടെസ്റ്റിൽ നടത്തിയത്. മൂന്നാം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 131 റൺസ് നേടിയ സ്മിത്ത് രണ്ടാം ഇന്നിങ്‌സിൽ 81 റൺസും നേടിയിരുന്നു.

അവസാന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 36 റൺസ് നേടിയ സ്മിത്തിനെ അരങ്ങേറ്റക്കാരൻ വാഷിങ്ടൺ സുന്ദറും രണ്ടാം ഇന്നിങ്സിൽ മൊഹമ്മദ് സിറാജുമാണ് പുറത്താക്കിയത്.