Skip to content

‘ സ്പൈഡർമാൻ… സ്പൈഡർമാൻ ‘ ; വിക്കറ്റിന് പിറകിൽ രസിപ്പിക്കാൻ പാട്ട് പാടി റിഷബ് പന്ത്

ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിലെ നിർണായകമായ അവസാന മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 10 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സിൽ ജയിക്കാൻ വേണ്ടത് 328 റൺസ്. 200 റൺസിൽ കൂടുതൽ നാലാം ഇന്നിംഗ്‌സിൽ ചെയ്‌സ് ചെയ്യുക കഠിനമായ ഗാബ ഗ്രൗണ്ടിൽ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണ്.

പിച്ചിലെ വിടവുകൾ അപ്രതീക്ഷിത ബൗണ്സിനും ഡെലിവറിയിലെ വ്യതിയാനത്തിനും കാരണമാവുന്നത് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് പന്തുകൾ നേരിടുന്നത് ദുർഘടമാക്കും. അഞ്ചാം ദിനം മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യ സമനില പിടിക്കാനാവും ശ്രമിക്കുക.

ഈ ടെസ്റ്റ് സീരിയൽ വിക്കറ്റിന് പിറകിലെ റിഷഭ് പന്തിന്റെ സാന്നിധ്യം ഒരു പിടി മികച്ച നിമിഷങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഓസ്‌ട്രേലിയൻ താരം വൈഡുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതും, തുടർച്ചയായി സംസാരിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് ശല്യമുണ്ടാക്കിയതും ഈ ലിസ്റ്റിൽപ്പെടും.

ഗാബ ടെസ്റ്റിന്റെ നാലാം ദിനം വിക്കറ്റ് കീപ്പിങ്ങിനിടെ പന്ത് പാട്ട് പാടിയത് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിലെ 56 ആം ഓവറിനിടെയാണ് സംഭവം. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്‌നും ഗ്രീനും ക്രീസിലുള്ള സമയത്താണ് സ്പൈഡർമാൻ… സ്പൈഡർമാൻ എന്ന പാട്ട് പന്ത് പാടുന്നത് സ്റ്റമ്പ് മൈക്കിൽ കുടുങ്ങിയത്.

https://twitter.com/iakshaychhajed/status/1351061334188822528?s=19

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ 97 റൺസ് നേടി മത്സരം സമനിലായാക്കിയതിൽ നിർണായക പങ്ക് പന്ത് വഹിച്ചിരുന്നു. വിക്കറ്റ് കീപ്പിങ്ങിൽ വിമർശനം കേട്ട പന്ത് ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിൽ പതിവിൽ വിപരീതമായി കീപ്പിങ്ങിൽ മികച്ച് നിന്നിരുന്നു.