Skip to content

പ്രശ്നം നിയന്ത്രണങ്ങളോ അതോ ബ്രിസ്ബനിലെ പിച്ചോ, ഇന്ത്യയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ബ്രിസ്ബനിൽ നടക്കുന്ന നാലാം ടെസ്റ്റിൽ കളിക്കാൻ ഇന്ത്യ വിസമ്മതം പ്രകടിപ്പിച്ചുവെന്ന വാർത്തകൾക്ക് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. പ്രമുഖ ഓസ്‌ട്രേലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് ഷെയർ ചെയ്തുകൊണ്ടാണ് ഇന്ത്യൻ ടീമിനെ വോൺ പരിഹസിച്ചത്.

ബ്രിസ്ബനിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനനായതിനാൽ പരിശീലനത്തിനും മത്സരത്തിനും വേണ്ടി മാത്രമേ കളിക്കാർക്ക് ഹോട്ടൽ വിട്ട് പുറത്തുപോകുവാൻ സാധിക്കൂ. അതിനാൽ തന്നെ നാലാം ടെസ്റ്റ് ബ്രിസ്ബനിൽ നിന്നും മാറ്റണമെന്ന് ഇന്ത്യൻ ടീം ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

” കോവിഡ് നിയന്ത്രണങ്ങളോ അതോ ബ്രിസ്ബനിലെ പിച്ചോ എന്താണ് ഇന്ത്യയെ ഉത്ക്കണ്ഠപെടുത്തുന്നത് ” ട്വിറ്ററിൽ വോൺ കുറിച്ചു.

1988 ൽ വെസ്റ്റിൻഡീസിനോടാണ് ബ്രിസ്ബനിൽ ഓസ്‌ട്രേലിയ അവസാനമായി പരാജയപെട്ടത്. പിന്നീട് 22 വർഷത്തോളമായി ബ്രിസ്ബനിൽ ഓസ്‌ട്രേലിയ പരാജയമറിഞ്ഞിട്ടില്ല.

മറുഭാഗത്ത് ബ്രിസ്ബനിൽ കളിച്ച 6 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 5 മത്സരത്തിൽ പരാജയപെട്ടപ്പോൾ 2003-04 പര്യടനത്തിൽ ഗബ്ബയിൽ നടന്ന മത്സരം സമനിലയിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

നേരത്തെ മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിനും ഇന്ത്യയുടെ തീരുമാനത്തെ പരിഹസിച്ചിരുന്നു.