Skip to content

ആർ സി ബി ആരാധകർക്ക് നിരാശവാർത്ത ; സൂപ്പർതാരം പിന്മാറി

ഐ പി എൽ 2021 ന് മുൻപേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകർക്ക് നിരാശവാർത്ത. സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ഐ പി എൽ പതിനാലാം സീസണിൽ നിന്നും പിന്മാറി. തന്റെ ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്റ്റെയ്ൻ ആരാധകരുമായി പങ്കുവെച്ചത്.

” ഈ വർഷത്തെ ഐ പി എല്ലിൽ ഞാൻ ആർ സി ബിയ്ക്ക് വേണ്ടി കളിക്കില്ലയെന്ന് എല്ലാവരെയും അറിയിരിക്കുന്നു. മറ്റു ടീമിന് വേണ്ടി കളിക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല. ഈ കാലയളവിൽ ചെറിയ ഇടവേളയെടുക്കുന്നു. ഇക്കാര്യം മനസ്സിലാക്കിയ ആർ സി ബിയ്ക്ക് നന്ദി. ഞാൻ വിരമിച്ചിട്ടില്ല. ” ട്വിറ്ററിൽ സ്റ്റെയ്ൻ കുറിച്ചു.

ഐ പി എല്ലിൽ നിന്നും പിന്മാറി മറ്റു ലീഗുകളിൽ താൻ കളിക്കുമെന്നും കഴിയാവുന്നത്രയും വരെയും ക്രിക്കറ്റിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഡെയ്ൽ സ്റ്റെയ്ൻ കൂട്ടിച്ചേർത്തു

ഐ പി എല്ലിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഡെയ്ൽ സ്റ്റെയ്ന് സാധിച്ചിരുന്നില്ല. സീസണിൽ പ്ലേയോഫിൽ ആർ സി ബി പ്രവേശിച്ചിരുന്നു.