Skip to content

മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനിറങ്ങുകയാണ് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. ഐ പി എല്ലിനിടെ പരിക്ക് പറ്റിയതിനെ തുടർന്നാണ് ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയും ടി20 പരമ്പരയും രോഹിത് ശർമ്മയ്ക്ക് നഷ്ട്ടമായത്. തുടർന്ന് ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഫിറ്റ്നസ് തെളിയിച്ച താരം ഓസ്‌ട്രേലിയയിൽ എത്തിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ കാരണം ആദ്യ രണ്ട് മത്സരങ്ങളും നഷ്ട്ടപെട്ടിരുന്നു.

ഇപ്പോൾ സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കളിക്കാനിറങ്ങുമ്പോൾ ചരിത്രനേട്ടമാണ് രോഹിത് ശർമ്മയെ കാത്തിരിക്കുന്നത്.

മത്സരത്തിൽ ഒരു സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ 100 സിക്സെന്ന ചരിത്രനേട്ടം രോഹിത് ശർമ്മയ്ക്ക് നേടാൻ സാധിക്കും. ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെയും ഒരു ബാറ്റ്‌സ്മാനും ഒരു ടീമിനെതിരെ 100 സിക്സ് നേടുവാൻ സാധിച്ചിട്ടില്ല.

ഏകദിനത്തിൽ മാത്രമായി 76 സിക്സ് ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗ്ഗനാണ് ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്ക് പുറകിലുള്ളത്. 63 സിക്സ് ഓസ്‌ട്രേലിയക്കെതിരെ മോർഗൻ നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്‌സ്മാന്മാർ

  1. രോഹിത് ശർമ്മ – 99
  2. ഓയിൻ മോർഗൻ – 63
  3. ബ്രണ്ടൻ മക്കല്ലം – 61
  4. എം എസ് ധോണി – 60
  5. സച്ചിൻ ടെണ്ടുൽക്കർ – 60

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 423 സിക്സ് നേടിയ രോഹിത് ശർമ്മ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ 534 സിക്സ് നേടിയ ക്രിസ് ഗെയ്‌ലിനും 476 സിക്സ് നേടിയ ഷാഹിദ് അഫ്രീദിയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്താണ്.

അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം

അജിങ്ക്യ രഹാനെ (c), രോഹിത് ശർമ്മ (vc), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പുജാര, ഹനുമാ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ(wk), റിഷാബ് പന്ത് (wk), നവദീപ് സെയ്നി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ആർ അശ്വിൻ, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ടി നടരാജൻ.