Skip to content

പഴയതുപോലെയല്ല, ഓസ്‌ട്രേലിയൻ ബാറ്റിങ് നിര യിൽ പ്രശ്നങ്ങളേറെ ; വിമർശനവുമായി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ പരാജയത്തിന് പുറകെ നിലവിലെ ഓസ്‌ട്രേലിയൻ ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സച്ചിൻ ടെണ്ടുൽക്കർ. ഓസ്‌ട്രേലിയൻ ബാറ്റിങ് നിര പഴയതുപോലെ ശക്തമല്ലയെന്നും പല ബാറ്റ്‌സ്മാന്മാരും ടീമിലെ അവരുടെ സ്ഥാനം നിലനിർത്തുന്നതിന് വേണ്ടി മാത്രമാണ് കളിക്കുന്നതെന്നും സച്ചിൻ പറഞ്ഞു.

” ഇപ്പോഴത്തെ ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയെ പഴയ ടീമുമായി താരതമ്യം ചെയ്താൽ പഴയ ടീം പൂർണമായും സെറ്റിൽഡായിരുന്നു. ആ താരങ്ങൾ ബാറ്റ് ചെയ്‌തിരുന്നത് വളരെ വ്യത്യസ്ത ലാക്കോടെയായിരുന്നു. എന്നാൽ ഇപ്പോഴത്തെ ടീം സെറ്റിൽഡാണെന്ന് എനിക്ക് തോന്നുന്നില്ല ” ടെണ്ടുൽക്കർ പറഞ്ഞു.

” നിലവിലെ ഓസ്‌ട്രേലിയൻ ടീമിൽ ചില ബാറ്റ്‌സ്മാന്മാർ ഫോമിലല്ല, എന്നാൽ ചിലരാകട്ടെ ടീമിലെ അവരുടെ സ്ഥാനമുറപ്പിക്കാൻ വേണ്ടി കളിക്കുന്നു. എന്നാൽ മുൻപ് എല്ലാവരും ടീമിലെ അവരുടെ സ്ഥാനമുറപ്പിച്ചിരുന്നു. ” സച്ചിൻ കൂട്ടിച്ചേർത്തു.

രണ്ടാം ടെസ്റ്റിൽ അശ്വിനെതിരെ സ്റ്റീവ് സ്മിത്ത് പുറത്താകാനുള്ള കാരണവും സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തി.

” രണ്ടാം ടെസ്റ്റിൽ അത് സ്ലൈഡർ ആയിരുന്നില്ല. എന്നാൽ അവന്റെ വിരലുകൾ പന്തിന് മുകളിലായിരുന്നു. അത് ബൗൺസും ഒപ്പം ടേണും ലഭിക്കാൻ സഹായിച്ചു. സ്മിത്ത് ഏതൊരു ബാറ്റ്‌സ്മാനും കളിക്കുന്ന ഷോട്ടിന് തന്നെയാണ് ശ്രമിച്ചത്. എന്നാൽ അവിടത്തെ ഫീൽഡ് പ്ലേസ്മെന്റ് ഉജ്ജ്വലമായിരുന്നു. ” സച്ചിൻ കൂട്ടിച്ചേർത്തു.