CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഇന്ത്യയെ തിരിച്ചടിക്കാൻ ടീമിൽ നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ പരാജയത്തിന് പുറകെ ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി ആതിഥേയരായ ഓസ്‌ട്രേലിയ. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയം നേടിയ ഓസ്‌ട്രേലിയ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ടാം ടെസ്റ്റിൽ കാഴ്ച്ചവെച്ചത്.

ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി നേടിയെങ്കിലും രണ്ടാം മത്സരത്തിൽ ദയനീയ പ്രകടനം കാഴ്ച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ ജോ ബേൺസിനെ ടീമിൽ നിന്നും പുറത്താക്കിയ ഓസ്‌ട്രേലിയ ഡേവിഡ് വാർണറിനെയും യുവതാരം പുകോവ്സ്കിയെയും ടീമിൽ ഉൾപ്പെടുത്തി.

ഏകദിന പരമ്പരയ്ക്കിടെ പരിക്ക് പറ്റിയതിനെ തുടർന്നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വാർണറിന് നഷ്ട്ടമായത്. വാർണറിന്റെ തിരിച്ചുവരവ് മോശം ഫോമിലുള്ള ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയ്ക്ക് ഉണർവാകും.

വാർണറിനൊപ്പം ഇന്ത്യയ്ക്കെതിരായ പരിശീലന മത്സരത്തിൽ പരിക്കേറ്റ വിൽ പുക്കോവ്സ്കിയും ഫാസ്റ്റ് ബൗളർ സീൻ അബോട്ടും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ജനുവരി 7 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ വാർണർ തിരിച്ചെത്താനുള്ള എല്ലാ സാധ്യതയും തേടുമെന്നും ഇനിയും ഏഴിൽ കൂടുതൽ ദിവസമുള്ളതിനാൽ വാർണറിന് തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഓസ്‌ട്രേലിയൻ നാഷണൽ സെലക്ടർ ട്രെവർ ഹോൺസ് പറഞ്ഞു.

മൂന്നാം ടെസ്റ്റിനും നാലാം ടെസ്റ്റിനുമുള്ള ഓസ്‌ട്രേലിയൻ ടീം

ടിം പെയ്ൻ (c), സീൻ അബോട്ട്, പാറ്റ് കമ്മിൻസ്, കാമറോൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മോയിസസ് ഹെൻറിക്‌സ്, മാർനസ് ലാബുഷെയ്ൻ, നേഥൻ ലയൺ, മൈക്കൽ നസർ, ജെയിംസ് പാറ്റിൻസൺ, വിൽ പുകോവ്സ്‌കി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ.