Skip to content

സിസിഷൻ റിവ്യൂ സിസ്റ്റം ഐസിസി പുനപരിശോധിക്കണം ; കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

അമ്പയർമാരുടെ തീരുമാനം ചോദ്യം ചെയ്യാനുള്ള ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ ( ഡി ആർ എസ് ) നിയമങ്ങൾ ഐസിസി പുന പരിശോധിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫീൽഡ് അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യ നൽകിയ ചില റിവ്യൂ അമ്പയർസ് കാൾ ആയതിനാൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർ പുറത്താക്കലിൽ നിന്നും രക്ഷപെട്ടിരുന്നു. ഇതിനുപുറകെയാണ് സച്ചിൻ തന്റെ അഭിപ്രായം ട്വിറ്ററിൽ കുറിച്ചത്.

” ഓൺ ഫീൽഡ് അമ്പയർമാരുടെ തീരുമാനത്തിൽ തൃപ്തരല്ലാത്തതിനാലാണ് കളിക്കാർ റിവ്യൂ ആവശ്യപെടുന്നത്. ഡി ആർ എസ് സിസ്റ്റം ഐസിസി തീർച്ചയായും പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അമ്പയർസ് കോൾ ” സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

രണ്ടാം ഇന്നിങ്സിൽ സ്റ്റീവ് സ്മിത്തിന്റെ ഡിസ്മിസൽ ചൂണ്ടിക്കാട്ടിയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ സച്ചിന്റെ ആവശ്യത്തെ പിന്തുണച്ചത്.

” ബോൾ സ്റ്റമ്പിൽ ചെറുതായി തട്ടിയാൽ പോലും അതിന്റെ വേഗതയിൽ ബെയിൽസ് നീക്കംചെയ്യപെടും, സ്റ്റീവ് സ്മിത്തിന്റെ ഡിസ്മിസൽ അതിന് ഉദാഹരണമാണ്. അതുകൊണ്ട് തന്നെ ലെഗ് ബീഫോർ വിക്കറ്റിന് അപ്പീൽ ചെയ്യുകയാണെങ്കിൽ പന്ത് സ്റ്റമ്പിലേക്ക് പോയി ചെറുതായി തട്ടിയാൽ പോലും ബെയിൽസ് തെറിപ്പിക്കാൻ സ്പിന്നർമാർക്ക് പോലും സാധിക്കും. ” ഗാവസ്‌കർ പറഞ്ഞു.

ഇതേ അഭിപ്രായത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം വസിം ജാഫറും രംഗത്തെത്തി. ബൗൾഡ് ഔട്ട് റിവ്യൂ ചെയ്യാൻ സാധിക്കാത്തത് നന്നായെന്നും അല്ലെങ്കിൽ ഡി ആർ എസിൽ അമ്പയർസ് കോൾ ആയതിനാൽ സ്റ്റീവ് സ്മിത്ത് പുറത്താകില്ലായിരുന്നുവെന്നും ട്വിറ്ററിൽ പരിഹാസ രൂപേണ വസിം ജാഫർ കുറിച്ചു.