ഈ പതിറ്റാണ്ടിലെ മൂന്ന് ഫോർമാറ്റിലെയും ടീമുകളെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഐസിസി ടീമുകളെ പ്രഖ്യാപിച്ചത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഐസിസി തിരഞ്ഞെടുത്ത ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റൻ. നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ. കോഹ്ലി മൂന്ന് ടീമിലും ഇടം നേടിയപ്പോൾ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ എം എസ് ധോണിയ്ക്കൊപ്പം ഏകദിന ടീമിലും ടി20 ടീമിലും ഇടം നേടി.
രോഹിത് ശർമ്മ, വിരാട് കോഹ്ലി, എം എസ് ധോണി എന്നിവർക്കൊപ്പം ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ടി20 ഇടം നേടിയപ്പോൾ ടെസ്റ്റ് ടീമിൽ വിരാട് കോഹ്ലിക്കൊപ്പം സ്പിന്നർ രവിചന്ദ്രൻ അശ്വിനും ഇടം നേടി.
ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയും മുൻ സൗത്താഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സും ഏകദിന ടീമിലും ടി20 ടീമിലും ഇടം നേടി.
ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ടെസ്റ്റ് ടീമിലും ഏകദിന ടീമിലും സ്ഥാനം കണ്ടെത്തി. ഡേവിഡ് വാർണർ മാത്രമാണ് ഒന്നിൽ കൂടുതൽ ഫോർമാറ്റിൽ ഇടം നേടിയ ഓസ്ട്രേലിയൻ താരം.
ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഗ്ലെൻ മാക്സ്വെല്ലും ടി20 ടീമിലും മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിലും സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ടീമിലും ഇടം നേടി.
ഐസിസി ടി20 ടീം ഓഫ് ദി ഡിക്കേഡ്
രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്സ്വെൽ, എം എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), കീറോൺ പൊള്ളാർഡ്, റാഷിദ് ഖാൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ
ഐസിസി ഏകദിന ടീം ഓഫ് ദി ഡിക്കേഡ്
രോഹിത് ശർമ്മ, ഡേവിഡ് വാർണർ, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, ഷാക്കിബ് അൽ ഹസൻ, എം എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്സ്, മിച്ചൽ സ്റ്റാർക്ക്, ട്രെൻഡ് ബോൾട്ട്, ഇമ്രാൻ താഹിർ, ലസിത് മലിംഗ
ഐസിസി ടെസ്റ്റ് ടീം ഓഫ് ദി ഡിക്കേഡ്
അലസ്റ്റയർ കുക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, വിരാട് കോഹ്ലി (c), സ്റ്റീവ് സ്മിത്ത്, കുമാർ സംഗക്കാര (wk), ബെൻ സ്റ്റോക്സ്, ആർ അശ്വിൻ, ഡെയ്ൽ സ്റ്റെയ്ൻ, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ