Skip to content

ഐസിസി അവാർഡ്സ്, പതിറ്റാണ്ടിലെ മൂന്ന് ടീമിലും ഇടം നേടി കിങ് കോഹ്ലി

ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടീമുകളെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മാത്രമാണ് ഏകദിന, ടി20, ടെസ്റ്റ് ടീമുകളിലും ഉൾപെട്ട ഒരേയൊരു താരം.

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയാണ് ഏകദിന ടി20 ടീമുകളുടെ ക്യാപ്റ്റൻ. വിരാട് കോഹ്ലിയാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ.

എം എസ് ധോണി, രോഹിത് ശർമ്മ, ഡേവിഡ് വാർണർ, ബെൻ സ്റ്റോക്സ്, എ ബി ഡിവില്ലിയേഴ്സ്, ലസിത് മലിംഗ എന്നിവരാണ് ഒന്നിൽ കൂടുതൽ ഫോർമാറ്റിൽ ഇടം നേടിയ താരങ്ങൾ. പാകിസ്ഥാൻ കളിക്കാർക്ക് ആർക്കും തന്നെ ഒരു ടീമിലും ഇടം നേടാൻ സാധിച്ചില്ല.

എം എസ് ധോണിയാണ് ഏകദിന, ടി20 ടീമുകളിലെ വിക്കറ്റ് കീപ്പർ. കുമാർ സംഗക്കാരയാണ് ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പർ.

ടെസ്റ്റ് ടീമിൽ അശ്വിനും ടി20 ടീമിൽ ജസ്പ്രീത് ബുംറയും ഇടംനേടിയിട്ടുണ്ട്.

ഐസിസി ടി20 ടീം ഓഫ് ദി ഡിക്കേഡ്

രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്‌സ്‌വെൽ, എം എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), കീറോൺ പൊള്ളാർഡ്, റാഷിദ് ഖാൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ

ഐസിസി ഏകദിന ടീം ഓഫ് ദി ഡിക്കേഡ്

രോഹിത് ശർമ്മ, ഡേവിഡ് വാർണർ, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, ഷാക്കിബ്‌ അൽ ഹസൻ, എം എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്സ്, മിച്ചൽ സ്റ്റാർക്ക്, ട്രെൻഡ് ബോൾട്ട്, ഇമ്രാൻ താഹിർ, ലസിത് മലിംഗ

ഐസിസി ടെസ്റ്റ് ടീം ഓഫ് ദി ഡിക്കേഡ്

അലസ്റ്റയർ കുക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, വിരാട് കോഹ്ലി (c), സ്റ്റീവ് സ്മിത്ത്, കുമാർ സംഗക്കാര (wk), ബെൻ സ്റ്റോക്സ്, ആർ അശ്വിൻ, ഡെയ്ൽ സ്റ്റെയ്ൻ, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ