Skip to content

തകർപ്പൻ തിരിച്ചുവരവ് ; ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന്റെ വിജയം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. 90 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടെത്തി.

ഓസ്‌ട്രേലിയക്ക് വേണ്ടി ജോ ബേൺസ് പുറത്താകാതെ 51 റൺസും മാത്യൂ വേഡ് 33 റൺസും നേടി.

നേരത്തെ മൂന്നാം ദിനം 9 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 36 റൺസ് മാത്രമെടുക്കാനെ സാധിച്ചുള്ളു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ ആണിത്. 36/9 എന്ന നിലയിൽ മൊഹമ്മദ് ഷാമി പരിക്കേറ്റ് മടങ്ങിയതോടെയാണ് ഈ നാണക്കേടിന്റെ റെക്കോർഡ് ഇന്ത്യയ്ക്ക് ലഭിച്ചത്.

5 ഓവറിൽ 8 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജോഷ് ഹേസൽവുഡും നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്.

ഇന്ത്യൻ ബാറ്റ്‌സ്മാന്മാരിൽ ആർക്കും തന്നെ രണ്ടക്കം കടക്കാൻ സാധിച്ചില്ല.

ആദ്യ ഇന്നിങ്സിൽ 53 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഓസ്‌ട്രേലിയ മത്സരത്തിൽ തിരിച്ചെത്തിയത്. ഡേ നൈറ്റ് ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ എട്ടാം വിജയമാണിത്. ഡേ നൈറ്റ് ടെസ്റ്റിൽ ഇതുവരെയും ഓസ്‌ട്രേലിയ പരാജയപെട്ടിട്ടില്ല.

മത്സരത്തിലെ വിജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1- 0 ന് മുൻപിലെത്തി.