Skip to content

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇന്ത്യ, കോഹ്ലിപ്പടയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 36 റൺസിന് പുറത്ത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

മൂന്നാം ദിനം 9 ന് 1 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 27 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് സ്കോർ 36 ൽ നിൽക്കെ പാറ്റ് കമ്മിൻസ് എറിഞ്ഞ പന്ത് മൊഹമ്മദ് ഷാമിയുടെ വലംകയ്യിൽ കൊണ്ട് പരിക്ക് പറ്റുകയും ഷാമി റിട്ടയർഡ് ഔട്ടാവുകയും ചെയ്തതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറെന്ന നാണക്കേട് ഇന്ത്യയ്ക്ക് ലഭിച്ചത്.

ഇതാദ്യമായാണ് ടെസ്റ്റിൽ ഇന്ത്യ 40 ൽ താഴെ റൺസിന് പുറത്താകുന്നത്. 1974 ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 42 റൺസായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ.

ടെസ്റ്റിൽ ഇതിനുമുൻപ് എട്ട് ടീമുകൾ 40 റൺസിന് താഴെ പുറത്തായിട്ടുണ്ട്. 1955 ൽ ഇംഗ്ലണ്ടിനെതിരെ 26 റൺസിന് പുറത്തായ ന്യൂസിലാൻഡിന്റെ പേരിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറെന്ന നാണക്കേടിന്റെ പുറത്ത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ

  1. ന്യൂസിലാൻഡ് – 26 (1955)
  2. സൗത്താഫ്രിക്ക – 30 (1896)
  3. സൗത്താഫ്രിക്ക – 30 (1924)
  4. സൗത്താഫ്രിക്ക – 35 (1899)
  5. സൗത്താഫ്രിക്ക – 36 (1932)
  6. ഓസ്‌ട്രേലിയ – 36 (192)
  7. ഇന്ത്യ – 36 (2020)
  8. അയർലൻഡ് – 38 (2019)
  9. ന്യൂസിലാൻഡ് – 42 (1946)
  10. ഓസ്‌ട്രേലിയ – 42 (1888)

ഇന്ത്യൻ ബാറ്റ്‌സ്മാന്മാരിൽ ആർക്കും തന്നെ രണ്ടക്കം കടക്കാൻ സാധിച്ചില്ല.

ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് അഞ്ചോവറിൽ 8 റൺസ് വഴങ്ങി 5 വിക്കറ്റും പാറ്റ് കമ്മിൻസ് നാല് വിക്കറ്റും നേടി.