Skip to content

ഇന്ത്യൻ ബാറ്റ്സ്മാൻമാരെ കുറ്റപ്പെടുത്തുന്നത് അന്യായമാണ് ; ഇന്ത്യയുടെ തകർച്ചയിൽ പ്രതികരിച്ച് സുനിൽ ഗവാസ്‌കർ

അഡ്ലെയ്ഡ് ടെസ്റ്റിൽ 62 റൺസിന്റെ ലീഡോടെ മൂന്നാം ദിനം കളിക്കാനിറങ്ങിയ ഇന്ത്യൻ ടീം സ്വപ്നത്തിൽ പോലും കരുതി കാണില്ല ഇങ്ങനെയൊരു കൂപ്പുകുത്തൽ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റൺസിനാണ് കോഹ്ലിയും കൂട്ടരും തകർന്നടിഞ്ഞത്.

15 റൺസിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യ 19 റൺസ് നേടിയപ്പോഴേക്കും 6 വിക്കറ്റ് നഷ്ട്ടമായി. ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ക്രീസിൽ നിലയുറപ്പിക്കാൻ ഹെസ്ൽവുഡും കമ്മിൻസും അനുവദിച്ചില്ല. ഇന്ത്യൻ നിരയിൽ ഒരാൾ പോലും രണ്ടക്കം കടന്നിട്ടില്ല. 90 എന്ന ലക്ഷ്യം ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 2 വിക്കറ്റ്‌ നഷ്ട്ടത്തിൽ മറികടന്നു. ഹെസ്ൽവുഡ് 5 വിക്കറ്റും കമ്മിൻസ് 4 വിക്കറ്റും നേടി.

” ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലം മുതൽ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോറിനായി ഏതൊരു ടീമും ഓൾ ഔട്ട് ആവും, അത് കാണാൻ ഒരിക്കലും നല്ലതല്ലായിരിക്കും. എന്നാൽ മറ്റേതൊരു ടീമും ഇത്തരത്തിലുള്ള ബോളിംഗിനെ അഭിമുഖീകരിച്ചിരുന്നുവെങ്കിൽ, അവർഇതേ രീതിയിൽ പുറത്താകുമായിരുന്നു, ഒരുപക്ഷേ 36 റൺസിന് ഓൾ ഔട്ട് ആവില്ലായിരിക്കാം, 72 അല്ലെങ്കിൽ 80-90 ആയിരിക്കാം. ഏറ്റവും മികച്ച രീതിയിലാണ് അവർ പന്തെറിഞ്ഞത് ” ഗവാസ്കർ ചാനൽ 7 നോട് പറഞ്ഞു.

” അതിനാൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ പുറത്തായതിന് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല, കാരണം ഇത് ഓസ്ട്രേലിയൻ ബോളർമാരുടെ ഏറ്റവും മികച്ച ബോളിങ്ങായിരുന്നു. “അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം മത്സരശേഷം തോൽവിയിൽ പ്രതികരിച്ച കോഹ്ലി നിലവിലെ തങ്ങളുടെ അവസ്ഥ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലെന്ന് പറഞ്ഞു.

” 60 റണ്‍സിന് മുകളിലെ ലീഡോടെയാണ് മൂന്നാം ദിനം വന്ന് തകര്‍ന്നടിഞ്ഞു. രണ്ട് ദിവസം കഠിനാധ്വാനം ചെയ്ത് ശക്തമായ നിലയില്‍ എത്തി. എന്നിട്ട് ഒരു മണിക്കൂര്‍ കൊണ്ട് ജയം അസാധ്യമായ അവസ്ഥയിലേക്ക് വീണു. ആദ്യ ഇന്നിങ്‌സിലേതിന് സമാനമായ ഏരിയകളിലാണ് രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്, റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതാണ് നമ്മുടെ ചിന്തയിലുണ്ടായത്. ആ ചിന്താഗതിയാണ് അവിടെ പ്രശ്‌നമായത്. അത് വളരെ പ്രകടവുമായിരുന്നു ” ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.