Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഇനി മുതൽ പിങ്ക് ബോൾ ഉപയോഗിക്കണം, ആവശ്യമുന്നയിച്ച് ഷെയ്ൻ വോൺ

ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരമായി റെഡ് ബോളിന് പകരം പിങ്ക് ബോൾ ഉപയോഗിക്കണമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. നിലവിൽ ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് പിങ്ക് ബോൾ ഉപയോഗിക്കുന്നത് എന്നാൽ ഇതിൽ മാറ്റം വരുത്തണമെന്നും എല്ലാ ടെസ്റ്റ് മത്സരങ്ങളിലും പിങ്ക് ബോൾ ഉപയോഗിക്കണമെന്നും ഇന്ത്യ ഓസ്‌ട്രേലിയ പിങ്ക് ബോൾ ടെസ്റ്റിനിടെ വോൺ അഭിപ്രായപെട്ടു.

” ഞാൻ ഇക്കാര്യം കുറെ നാളുകളായി പറയുന്നു, ഡേ നൈറ്റ് ടെസ്റ്റിൽ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരമായി പിങ്ക് ബോൾ ഉപയോഗിക്കണം, വളരെ എളുപ്പത്തിൽ പിങ്ക് ബോൾ കാണുവാൻ സാധിക്കും. അതുപോലെ തന്നെ കാണികൾക്കും. ടെലിവിഷനിൽ റെഡ് ബോളിനേക്കാൾ കാണാൻ ഭംഗി പിങ്ക് ബോളാണ് ” വോൺ പറഞ്ഞു.

” റെഡ് ബോൾ ഇനി ഉപയോഗിക്കരുത്. അത് സ്വിങ് ചെയ്യുന്നില്ല, 25 ഓവറുകൾക്ക് ശേഷം സോഫ്റ്റ് ആകുന്നു. കുറെ കാലങ്ങളായി അത് നിരാശപെടുത്തികൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിൽ ഉപയോഗിക്കുന്ന ഡ്യൂക് ബോൾ ഒഴിച്ചാൽ റെഡ് ബോൾ അസംബന്ധമാണ്. ” വോൺ കൂട്ടിച്ചേർത്തു.

” പിങ്ക് ബോൾ റെഡ് ബോൾ പോലെ നിരാശപ്പെടുത്തില്ലയെന്ന് എനിക്കുറപ്പുണ്ട്. സീമോ സ്വിങ്ങോ നമുക്ക് കാണാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇനി ടെസ്റ്റിൽ പിങ്ക് ബോൾ പരീക്ഷിക്കണം ” വോൺ പറഞ്ഞു.