Skip to content

അഡ്ലെയ്ഡ് ടെസ്റ്റ് ; ഇന്ത്യ 244 റൺസിന് പുറത്ത്

അഡ്ലെയ്ഡിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 244 റൺസിന് പുറത്ത്. രണ്ടാം ദിനം 233 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 11 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റും പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ്, നേഥൻ ലയൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ വിരാട് കോഹ്ലി 74 റൺസും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 42 റൺസും ചേതേശ്വർ പുജാര 43 റൺസും നേടി.