Skip to content

പുറത്താക്കലിന്റെ വക്കിൽ കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണി ; സഞ്ജയ് മഞ്ചരേക്കർ

ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായേക്കുമെന്ന ഘട്ടത്തിൽ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണിയാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കർ.

” വിരാട് കോഹ്ലി എന്നും വിരാട് കോഹ്ലിയാണ്. റൺസ് കണ്ടെത്താൻ അവൻ എല്ലായ്പ്പോഴും വഴികണ്ടെത്തുന്നു. 2011/13 ൽ ഇന്ത്യ 4-0 ന് പരാജയപെട്ട പരമ്പരയിൽ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യൻ ബാറ്റ്‌സ്മാൻ അവനായിരുന്നു. സിഡ്‌നി ടെസ്റ്റിന് ശേഷം ടീമിൽ നിന്നും പുറത്താക്കപെട്ടേക്കാമെന്ന ഘട്ടത്തിലായിരുന്നു അവൻ, എന്നാൽ ധോണി കോഹ്ലിയെ പിന്തുണച്ചു. പിന്നീട് പെർത്തിൽ നടന്ന മത്സരത്തിൽ 75 റൺസ് നേടിയ കോഹ്ലി തൊട്ടടുത്ത മത്സരത്തിൽ സെഞ്ചുറി നേടുകയും ചെയ്തു. ” സഞ്ജയ് മഞ്ചരേക്കർ പറഞ്ഞു.

11, 0, 23, 9 എന്നിങ്ങനെയായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കോഹ്ലിയുടെ പ്രകടനം.

എന്നാൽ പുറത്താക്കലിന്റെ വക്കിൽ എം എസ് ധോണിയുടെ പിന്തുണയിൽ പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ അവസരം ലഭിച്ച കോഹ്ലി പെർത്തിൽ നടന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 44 റൺസും രണ്ടാം ഇന്നിങ്സിൽ 75 റൺസും പിന്നീട് അഡ്ലെയ്ഡിൽ നടന്ന പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ചുറിയും നേടി.