Skip to content

ഇന്ത്യ ഭയക്കേണ്ടത് ആ മൂന്ന് താരങ്ങളെ, മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ട മൂന്ന് താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.

ബൗളർമാരേക്കാൾ ബാറ്റ്‌സ്മാന്മാരായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ഒപ്പം യുവതാരം മാർനസ് ലാബുഷെയ്നെയുമാണെന്നും എന്നാൽ ബുംറ നയിക്കുന്ന ഇന്ത്യൻ ബൗളിങ് നിരയ്ക്ക് അവർക്കെതിരെ വെല്ലുവിളിയുയർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സച്ചിൻ പറഞ്ഞു.

” മുൻപുള്ളതിനേക്കാൾ മികച്ച ടീമാണ് നിലവിൽ അവരുടേത്. പെട്ടൊരുന്നാൾ മുതിർന്ന താരങ്ങളെ നഷ്ട്ടപെട്ടാൽ ആ അഭാവം തീർച്ചയായും അനുഭവപെടും, അതാണ് കഴിഞ്ഞ പര്യടനത്തിൽ അവർക്ക് സംഭവിച്ചത്. എന്നാലിപ്പോൾ മൂന്ന് പ്രധാനപ്പെട്ട താരങ്ങൾ അവർക്കുണ്ട്. വാർണറും സ്മിത്തും ആ ടീമിൽ തിരിച്ചെത്തി, ഒപ്പം മാർനസ് ലാബുഷെയ്‌നും ” സച്ചിൻ പറഞ്ഞു.

” എന്നാൽ ഇന്ത്യയുടേത് മികച്ച ബൗളിങ് ലൈനപ്പാണ്. ഏതൊരു സാഹചര്യത്തിലും തിളങ്ങാൻ സാധിക്കുന്ന ബൗളർമാർ ഇന്ത്യയ്ക്കുണ്ട്. സ്വിങ് ചെയ്യാൻ സാധിക്കുന്നവരും, മികച്ച വേരിയേഷൻ ഉള്ളവരും, ഫിംഗർ സ്പിന്നർമാരും റിസ്റ്റ് സ്പിന്നർമാരും നമുക്കുണ്ട് ” സച്ചിൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിൽ സ്മിത്തിന്റെയും വാർണറുടെയും അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യ 2-1 ന് പരാജയപെടുത്തിയിരുന്നു.