Skip to content

‘ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റൻ ബാറ്റ്സ്മാൻ തന്നെയാകണമെന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല ‘ : പാറ്റ് കമ്മിൻസ്

മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ ടിം പെയ്‌നിന്റെ പിൻഗാമിയായി പാറ്റ് കമ്മിൻസിനെ പിന്തുണച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയയുടെ പേസ് ബോളർ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ബോളർ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്ന് കമ്മിൻസ് പറഞ്ഞു.

2018 ൽ സ്റ്റീവ് സ്മിത്ത് പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് ലഭിച്ചതോടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി പെയ്ൻ എത്തുകയായിരുന്നു.
ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി -20 മത്സരം പരിക്ക് മൂലം നഷ്ടമായപ്പോൾ ക്യാപ്റ്റൻ സ്ഥാനം സ്മിത്തിന് പകരം വൈഡിനെ ഏൽപ്പിച്ചത്തോടെയാണ് ക്യാപ്റ്റൻ സ്ഥാനത്തെ ചൊല്ലിയുള്ള പുതിയ ചർച്ചയ്ക്ക് വഴി വെച്ചത്.

അടുത്തയാഴ്ച മുതൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ നാല് ടെസ്റ്റ് പരമ്പരയിൽ വൈസ് ക്യാപ്റ്റനായി കമ്മിൻസിനെ നിയമിച്ചിരുന്നു. നിലവിലെ ക്യാപ്റ്റൻ പെയ്‌നിന് ശേഷം ആര് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്ന് ചോദിച്ചപ്പോഴാണ് ക്ലാർക്ക് കമ്മിൻസിനെ ചൂണ്ടിക്കാട്ടിയത്.
അടുത്ത ആഷസ് സീരീസോടെ പെയ്ൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് നേരെത്തെ അറിയിച്ചിരുന്നു.
ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിനെ നയിച്ച അവസാന ഫാസ്റ്റ് ബോളർ റേ ലിൻഡ്വാളാണ് 1956 ൽ ഒരു മത്സരത്തിന് വേണ്ടിയായിരുന്നു അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.

” ഞാൻ കുറച്ച് ആളുകളുമായി സംസാരിച്ചിരുന്നു, എല്ലാ ഫോർമാറ്റുകളിൽ നിന്നും ടെസ്റ്റിൽ ഒരു ബോളർക്ക് ക്യാപ്റ്റൻ സ്ഥാനം നിർവഹിക്കുക എളുപ്പമാണെന്ന് അവർ കരുതുന്നു. തീർച്ചയായും ബോളർ ടെസ്റ്റ് മത്സരത്തിനിടെ തിരക്കിലായിരിക്കും, ബോളിങ്ങിൽ ധാരാളം പരിശ്രമം നടത്തേണ്ടി വരും. മത്സരം അൽപ്പം മൃദുവായ വേഗതയിൽ നീങ്ങുമ്പോൾ അവിടെ നിങ്ങൾക് സമയം ലഭിക്കും ”അദ്ദേഹം ഒരു വീഡിയോ കോളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

” ധാരാളം ബോളിംഗ് ക്യാപ്റ്റൻമാർ ഉണ്ടായിട്ടില്ലെന്ന് എനിക്കറിയാം, പക്ഷെ എന്തുകൊണ്ടാണ് ക്യാപ്റ്റൻ ഒരു ബാറ്ററായിരിക്കേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ക്ലാർക്കിന്റെ പിന്തുണ ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. എന്നാൽ തീർച്ചയായും ഇത് ഇപ്പോൾ കാര്യമാകുന്നില്ല കാരണം ഞങ്ങൾക്ക് ഇപ്പോൾ മികച്ച ക്യാപ്റ്റൻമാരെ ലഭ്യമാണ്. ” അദ്ദേഹം പറഞ്ഞു.