Skip to content

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർക്ക് അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് നഷ്ട്ടമാകും.

ഡിസംബർ 17 നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കൂടിയാണിത്.

” പരിക്ക് ഒരുപാട് ഭേദപെട്ടിട്ടുണ്ട്. എന്നാൽ ടെസ്റ്റ് മാച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ എന്റെ ശരീരം 100% തയ്യാറാണെന്ന് എനിക്കും ടീമംഗങ്ങൾക്കും ബോധ്യപെടേണ്ടതുണ്ട്. അടുത്ത 10 ദിവസത്തിനുള്ളിൽ അതിൽ വ്യത്യാസമുണ്ടാകുമെന്ന് ഞാൻ കരുതുന്നു. ” ഡേവിഡ് വാർണർ പറഞ്ഞു.

34 ക്കാരനായ വാർണർ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് വാർണർ പരിക്കിന്റെ പിടിയിലായത്.

ആദ്യ മത്സരം നഷ്ട്ടമാകുമെങ്കിലും മെൽബണിൽ നടക്കുന്ന രണ്ടാം മത്സരത്തോടെ വാർണർ ടീമിൽ തിരിച്ചെത്തുമെന്ന് കോച്ച് ജസ്റ്റിൻ ലാങർ പ്രതീക്ഷ പ്രകടിപ്പിച്ചു.

വാർണർക്ക് പുറമെ ടി20 പരമ്പരയ്ക്കിടെ പരിക്ക് പറ്റിയ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നഷ്ട്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങുന്നതിനാൽ അവസാന മൂന്ന് മത്സരങ്ങളിൽ അജിങ്ക്യ രഹാനെയായിരിക്കും ഇന്ത്യയെ നയിക്കുക.