Skip to content

ടെസ്റ്റ് സീരീസിലും ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി ; ആദ്യ മത്സരത്തിൽ നിർണായക താരം കളിക്കില്ല

അഡ്‌ലെയ്ഡിൽ ഇന്ത്യയ്‌ക്കെതിരായ ഓപ്പണിംഗ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ പരിക്ക് മൂലം ടീമിൽ നിന്ന് ഒഴിവാക്കി. ഡിസംബർ 17 ന് ആരംഭിക്കുന്ന പരമ്പരയുടെ ഉദ്ഘാടന മത്സരം ഒരു ഡേ-നൈറ്റ് ടെസ്റ്റാണ്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ കാലിന് പരിക്കേറ്റ വാർണർ മെൽബണിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ തിരിച്ചുവരവ് ലക്ഷ്യമിടുന്നതായിരിക്കും.

” പരിക്ക് ഭേദപ്പെട്ടതായി  അനുഭവപ്പെടുന്നു, പക്ഷേ ടെസ്റ്റ് മാച്ചിന്  ഞാൻ 100% തയ്യാറാണെന്ന് ഉറപ്പായൽ മാത്രമേ ഇറങ്ങുകയുള്ളൂ. വിക്കറ്റുകൾക്കിടയിൽ ഓടുന്നത്തിലും  കളത്തിൽ ചടുലമായി ഫീല്ഡിങ് ചെയ്യാൻ പര്യാപ്തമായി എന്ന് തോന്നിയാൽ തിരിച്ചെത്തും. 10 ദിവസം കൂടി കഴിഞ്ഞാൽ ഫിറ്റ്നസിൽ നല്ല മാറ്റമുണ്ടാകും ” വാർണർ പറഞ്ഞു.

സിഡ്‌നിയിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെ പരിക്കേറ്റ വാർണർ ഉടനെ ഗ്രൗണ്ട് വിട്ടിരുന്നു, ശേഷം അവസാന ഏകദിനത്തിൽ നിന്നും ടി20 പരമ്പരയിൽ നിന്നും ഒഴിവായിരുന്നു.
വാർണറുടെ അഭാവം ഓസ്‌ട്രേലിയയുടെ ഓപ്പണർ സ്ലോട്ടിൽ തലവേദന സൃഷ്ടിക്കും, പ്രത്യേകിച്ചും ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള മൂന്ന് ദിവസത്തെ ആദ്യ സന്നാഹ മത്സരത്തിൽ യുവ താരം വിൽ പുക്കോവ്സ്കിക്ക് കൺകഷനും സംഭവിച്ചിരുന്നു.


വാർണർക്ക് ഒപ്പം  ടെസ്റ്റ് സീരീസ് ഓപ്പണറായി  കണക്കാക്കപ്പെട്ടിരുന്ന പുക്കോവ്സ്കിയുടെ ഹെൽമെറ്റിൽ സന്നാഹ മത്സരത്തിനിടെ പേസർ കാർത്തിക് ത്യാഗിയുടെ പന്ത്  തട്ടിയിരുന്നു, തുടർന്ന് റിട്ടേഡായി മടങ്ങി.  രണ്ടാം സന്നാഹ മത്സരത്തിൽ ഉണ്ടായിരികില്ലെന്ന് നേരെത്തെ അറിയിച്ചിരുന്നു.

ടീമിലെ മറ്റ് സ്പെഷ്യലിസ്റ്റ് ഓപ്പണറായ ജോ ബേൺസ് ആദ്യ സന്നാഹ മത്സരത്തിൽ വെറും 4 ഉം 0 ഉം റൺസ് നേടി മടങ്ങിയിരുന്നു.  ഈ സമ്മറിൽ  റെഡ് ബോൾ ക്രിക്കറ്റിൽ വെറും  8.71 ആണ് ബേണിന്റെ ആവറേജ്.