Skip to content

രാജസ്ഥാൻ ആരാധകർക്ക് വേണ്ടത് സ്മിത്തിനെയും രാഹാനെയെയും

ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ടി20 ടൂർണമെന്റ് ആണ് Ipl . മുൻ വർഷത്തേക്കാൾ വ്യത്യസ്തമായി ഈ സീസണിൽ എല്ലാവരും ഉറ്റു നോക്കുക താര ലേലം തന്നെയാണ് . 2 വർഷത്തെ സസ്‌പെൻഷന് ശേഷം ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുന്നതോടെ മത്സരം കടുക്കും . 5 പ്ലെയേഴ്സിനെ ടീമുകൾക്ക് നിലനിർത്താം . 2015 ലെ ടീമിൽ നിന്നും ഗുജരാതിലും പുണെയിലും പോയ കളിക്കാരെ മാത്രമേ ചെന്നൈയ്ക്കും രാജസ്ഥാനും നിലനിർത്താനാകൂ . അതിനിടെ തങ്ങൾ നിലനിർത്തേണ്ട കളിക്കാർ ആരൊക്കെ ആകനെന്നറിയാൻ രാജസ്ഥാൻ റോയൽസ് ആരാധകർക്കായി നടത്തിയ വോട്ടെടുപിന് അന്തിമ രൂപമായി. 

ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് , ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ , അജിൻക്യ രഹാനെ, ബാട്ടിയ , കുൽക്കർണി എന്നിവരെയായിരുന്നു പോളിൽ ഉൾപ്പെടുത്തിയത് . ഇതിൽ സ്മിത്ത് , ഫോക്നർ , രഹാനെ എന്നിവരെ നിലനിർത്തണമെന്നാണ് ഭൂരിഭാഗം ആരാധകരും ആവശ്യപ്പെട്ടത് . 

സ്റ്റീവ് സ്മിത്ത് തന്നെ ക്യാപ്റ്റൻ 

വോട്ട് ചെയ്തവരിൽ 85 ശതമാനം പേരും സ്റ്റീവ് സ്മിത്തിനെ നിലനിർത്തണം എന്ന് ആവശ്യപ്പെട്ടു . സ്മിത്ത് തന്നെ ടീമിനെ നയിക്കണം എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം .

 

83 ശതമാനം പേരും രഹാനെയെ നിൽനിർത്തണമെന്നു വോട്ടു ചെയ്തു .

 

രജത് ബാട്ടിയയെ നിലനിർത്തേണ്ട എന്നാണ് ഭൂരിഭാഗം ആരാധകരുടെയും അഭിപ്രായം 

 

കുൽകർണിയെയും ആരാധകർ കൈ വിട്ടു 

 

ജെയിംസ് ഫോക്നർ ഈ സീസണിലും വേണം എന്നാണ് 60 % ആരാധകരുടെയും അഭിപ്രായം .