Skip to content

കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടം പാഴായി, മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി, വൈറ്റ് വാഷ് ഒഴിവാക്കി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 12 റൺസിന്റെ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടാനെ സാധിച്ചുള്ളൂ.

61 പന്തിൽ 85 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ശിഖാർ ധവാൻ 21 പന്തിൽ 28 റൺസും ഹാർദിക് പാണ്ഡ്യ 13 പന്തിൽ 20 റൺസും നേടി പുറത്തായി.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്വെപ്സൺ നാലോവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 53 പന്തിൽ 80 റൺസ് നേടിയ വിക്കറ്റ് കീപ്പർ മാത്യൂ വേഡിന്റെയും 36 പന്തിൽ 54 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും ടി നടരാജൻ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ടി20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. മിച്ചൽ സ്വെപ്സനാണ് മാൻ ഓഫ് ദി മാച്ച്. ഹാർദിക് പാണ്ഡ്യയാണ് പ്ലേയർ ഓഫ് ദി സിരീസ്.