Skip to content

മാൻ ഓഫ് ദി മാച്ചിന് യഥാർത്ഥത്തിൽ അർഹൻ അവനാണ്, നടരാജനെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് വിരാട് കോഹ്ലിയും കൂട്ടരും നേടിയത്. മത്സരത്തിലെ ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

22 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദി നേടിയത്. എന്നാൽ മാൻ ഓഫ് ദി മാച്ചിന് യഥാർത്ഥത്തിൽ അർഹൻ ടി നടരാജനാണെന്ന് മത്സരശേഷം ഹാർദിക് പാണ്ഡ്യ പറഞ്ഞു.

” ഇത് വളരെ എളുപ്പമാണ്. സ്കോർബോർഡ് വീക്ഷിച്ചുകൊണ്ട് കളിക്കാനാണ് ഞാൻ ഇഷ്ട്ടപെടുന്നത് അതുകൊണ്ട് ഏത് ബൗളറെ ലക്ഷ്യം വെയ്ക്കണമെന്ന് എനിക്കറിയാൻ സാധിക്കും. ഇത്തരം സാഹചര്യങ്ങൾ ഞാൻ മുൻപും നേരിട്ടിട്ടുണ്ട് അതുകൊണ്ട് എന്റെ തെറ്റുകളിൽ നിന്നും പഠിക്കാൻ എനിക്ക് സാധിച്ചു. എന്റെ പ്രകടനം എപ്പോഴും എന്റെ ആത്മവിശ്വാസത്തെ ആശ്രയിച്ചാണ്. ” ഹാർദിക് പാണ്ഡ്യ പറഞ്ഞു.

” നടരാജനും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അവനാണ് മാൻ ഓഫ് ദി മാച്ചിന് അർഹൻ. കാരണം ഇവിടെ ബൗളർമാർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു, എന്നാൽ അവൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അവൻ ഞങ്ങളുടെ വിജയലക്ഷ്യം പത്തോ പതിനഞ്ചോ റൺസ് കുറച്ചുതന്നു. ” ഹാർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.

മത്സരത്തിൽ നാലോവറിൽ 20 റൺസ് വഴങ്ങിയ നടരാജൻ 2 വിക്കറ്റുകൾ നേടിയിരുന്നു.

നേരത്തെ കാൻബറയിൽ നടന്ന ആദ്യ ടി20യിൽ 30 റൺസ് മൂന്ന് വിക്കറ്റും നടരാജൻ നേടിയിരുന്നു.