Skip to content

ടി20 പരമ്പര നേടിയ കോഹ്ലിപ്പടയെ അഭിനന്ദിച്ച് രോഹിത് ശർമ്മ

സിഡ്‌നിയിൽ നടന്ന രണ്ടാം ടി20 മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രോഹിത് ശർമ്മ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രോഹിത് ശർമ്മ കോഹ്ലിപ്പടയെ അഭിനന്ദിച്ചത്.

https://twitter.com/ImRo45/status/1335561631732908032?s=19

മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിലാണ് ഇന്ത്യ മറികടന്നത്.

ഇന്ത്യയ്ക്ക് വേണ്ടി ശിഖാർ ധവാൻ 36 പന്തിൽ 52 റൺസും വിരാട് കോഹ്ലി 24 പന്തിൽ 40 റൺസും ഹാർദിക് പാണ്ഡ്യ 22 പന്തിൽ പുറത്താകാതെ 42 റൺസും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 32 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റൻ മാത്യൂ വേഡിന്റെയും 38 പന്തിൽ 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് മികച്ച സ്കോറിൽ എത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി നടരാജൻ നാലോവറിൽ 20 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

നേരത്തെ കാൻബറയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 11 റൺസിന് വിജയിച്ചിരുന്നു. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ തുടർച്ചയായ പത്താം വിജയമാണിത്.

ടി20 പരമ്പര സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ടി20 പരമ്പരയും നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കി.